കടത്തിക്കൊണ്ടുപോയ കാര്‍ കനാലിൽ പതിച്ചു

കൊട്ടാരക്കര തൃക്കണ്ണമം​ഗലില്‍ കടത്തിക്കൊണ്ടുപോയ കാര്‍ കനാലില്‍ 
മറിഞ്ഞ നിലയില്‍


കൊട്ടാരക്കര കാർ കടത്തിക്കൊണ്ടു പോകവെ കനാലിൽ പതിച്ചു. തൃക്കണ്ണമംഗൽ ഒലിയോടു കനാൽ  ഭാഗത്താണ് അപകടം. കൊട്ടാരക്കര സ്വദേശി  ജഗനാഥപിള്ള തന്റെ  കൃഷിയിടത്തിനു സമീപം കാർ നിർത്തി വാഴക്കുല വെട്ടാനായി വയലിലേക്ക്  ഇറങ്ങിയ സമയത്ത്‌  തെറ്റിയോട്‌ ചരുവിള വീട്ടിൽ അനിൽ (40) കാറിൽ കയറി  ഓടിച്ചുപോകുകയും  കുറച്ച്‌ അകലെ കനാലിലേക്ക്  ഓടിച്ചിറക്കുകയുമായിരുന്നു.  കനാലിൽ  നീരൊഴുക്ക്‌ ഇല്ലാത്തതിനാൽ  അപകടം ഉണ്ടായില്ല. വീഴ്ചയിൽ  വാഹനത്തിനു  കേടുപാടുകൾ സംഭവിച്ചു. കാർ ഓടിച്ചുപോയ യുവാവ്‌ മാനസിക അസ്വാസ്ഥ്യം ഉള്ള ആളാണെന്നും ഇയാളിൽനിന്നു മുമ്പും ഇത്തരം പ്രവൃത്തികൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. Read on deshabhimani.com

Related News