മെെനാഗപ്പള്ളിയിൽ 
നായകളെ ഭയന്നോടിയ കുട്ടിക്ക് പരിക്ക്



ശാസതാംകോട്ട മൈനാഗപ്പള്ളി ഐസിഎസിൽ വിദ്യാർഥികൾക്ക്‌ നേരെ തെരുവ് നായകളുടെ കൂട്ട ആക്രമണം. ഭയന്നോടിയ വിദ്യാർഥിനിക്ക് വീണ് തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. വേങ്ങ സ്വദേശിയായ വിദ്യാർഥിക്കാണ് പരിക്കേറ്റത്.  കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ മിലാദേ ഷെരീഫ് ഹൈസ്കൂളിന്റെ പിറകു വശത്തുവച്ച്‌ തെരുവ് നായകൾ കുട്ടികളുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടുന്നതിനിടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ കുട്ടി വീഴുകയായിരുന്നു. Read on deshabhimani.com

Related News