കൊലക്കേസ് പ്രതിയെ കാപ്പചുമത്തി അറസ്റ്റ്‌ചെയ്തു



കൊട്ടാരക്കര കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ്‌ചെയ്തു. കൊട്ടാരക്കര മാർക്കറ്റ് ജങ്ഷന്‌ സമീപം വാടകയ്ക്ക് താമസിക്കുന്ന വിളക്കുടി റാഫ മൻസിലിൽ സിദ്ദിഖ് (36)നെയാണ്‌ അറസ്റ്റ്‌ചെയ്തത്‌. 2021 ഒക്ടോബർ 21-ന് കൊട്ടാരക്കര വിജയ ആശുപത്രിക്കു മുന്നിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ കുന്നിക്കോട് സ്വദേശി രാഹുലി (29)നെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് സിദ്ദിഖ്. ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാളെന്ന്‌ പൊലീസ് പറഞ്ഞു. കലക്ടറുടെ ഉത്തരവിനെത്തുടർന്ന് റൂറൽ എസ്‌പി കെ ബി രവിയുടെ നിർദേശപ്രകാരമാണ്‌ അറസ്റ്റ്. കൊട്ടാരക്കര സിഐ വി എസ് പ്രശാന്ത്, എസ്ഐമാരായ കെ എസ് ദീപു, ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സഹിൽ, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് സിദ്ദിഖിനെ അറസ്റ്റ്‌ചെയ്തത്. Read on deshabhimani.com

Related News