വഖഫ്‌ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ ജാഗ്രത വേണം: ടി കെ ഹംസ

സ്റ്റേറ്റ്‌ വഖഫ് ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വഖഫ്‌ ബോധവൽക്കരണ ക്യാമ്പിന്റെ സംസ്ഥാനതല 
ഉദ്‌ഘാടനം വഖഫ്‌ ബോർഡ്‌ ചെയർമാൻ ടി കെ ഹംസ നിർവഹിക്കുന്നു


കൊല്ലം വഖഫ്‌ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്ന്‌ ബോർഡ്‌ ചെയർമാൻ ടി കെ ഹംസ പറഞ്ഞു. കേരള സ്റ്റേറ്റ്‌ വഖഫ്‌ ബോർഡ്‌ സംഘടിപ്പിക്കുന്ന ജില്ലാ മുത്തവല്ലി ബോധവൽക്കരണ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി.  വഖഫ്‌ മുത്തവല്ലിമാർക്കുള്ള മാർഗനിർദേശ പുസ്‌തകം എം നൗഷാദ്‌ എംഎൽഎയ്ക്ക്‌ നൽകി ടി കെ ഹംസ പ്രകാശിപ്പിച്ചു. തൊടിയൂർ മുഹമ്മദ്‌കുഞ്ഞ്‌ മൗലവി മുഖ്യപ്രഭാഷണം നടത്തി. കടയ്‌ക്കൽ അബ്ദുൽ അസീസ് മൗലവി, ബോർഡ്‌ അംഗങ്ങളായ എം ഷറഫുദീൻ, പ്രൊഫ. കെ എം അബ്ദുൽറഹിം, റസിയ ഇബ്രാഹിം, വി എം റഹന, അഡ്‌മിനിസ്‌ട്രേറ്റീവ്‌ കം അക്കൗണ്ട്‌സ്‌ ഓഫീസർ സി എം അബ്ദുൽ ജബ്ബാർ, പി വി സൈനുദീൻ എന്നിവർ സംസാരിച്ചു. വി എസ്‌ സക്കീർ ഹുസൈൻ സ്വാഗതവും എ ഹബീബ്‌ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News