കൊച്ചുകുട്ടൻ അനുസ്മരണ സമ്മേളനം ഇന്ന്



എഴുകോൺ സിപിഐ എം വെളിയം കായില ബ്രാഞ്ച് അംഗമായിരിക്കെ ആർഎസ്എസ്, ബിജെപി ഗുണ്ടകൾ കൊലപ്പെടുത്തിയ കൊച്ചുകുട്ടന്റെ 25–-ാം രക്തസാക്ഷിത്വ ദിനം വെളിയം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആചരിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കായിലയിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം പതാക ഉയർത്തും.   വൈകിട്ട് അഞ്ചിന് മാവിള ജങ്ഷനിൽനിന്ന് റാലി ആരംഭിക്കും. വെളിയം ജങ്ഷനിൽ കൊച്ചുകുട്ടൻ അനുസ്മരണ സമ്മേളനവും നവകേരള വികസന സദസ്സും നടക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ജില്ലാ സെക്രട്ടറിയറ്റ്അംഗം പി എ എബ്രഹാം എന്നിവർ പങ്കെടുക്കും. Read on deshabhimani.com

Related News