എല്ലാ കുട്ടികളും പരീക്ഷ എഴുതുമെന്ന്‌ അധ്യാപകർ ഉറപ്പാക്കണം: മന്ത്രി



തൃശൂർ ഇരുപത്താറിന്‌  ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എല്ലാ വിദ്യാർഥികളും എഴുതുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പാക്കണമെന്ന്‌  മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ്‌  ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പരീക്ഷാനടത്തിപ്പ് അധ്യാപകർ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം പ്രധാന അധ്യാപകർ ഉറപ്പുവരുത്തണം. ഗതാഗത സൗകര്യം പ്രധാന അധ്യാപകൻ ഉറപ്പാക്കണം. സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്കൂൾ ബസുകൾ, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇതിനുളള സഹായം നൽകും. ഇരുപത്തഞ്ചിനകം  പരീക്ഷാ ഹാളുകൾ, ഫർണിച്ചറുകൾ, സ്കൂൾ പരിസരം എന്നിവ ശുചിയാക്കണം.ആരോഗ്യവകുപ്പ്, പിടിഎ, സന്നദ്ധ സംഘടനകൾ, ഫയർഫോഴ്സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായം  പ്രയോജനപ്പെടുത്തണം. വിദ്യാർഥികളെ തെർമൽ സ്‌കാനിങ് കഴിഞ്ഞ് സാനിറ്റൈസ് ചെയ്ത ശേഷം പരീക്ഷാ ഹാളിൽ എത്തിക്കണം. വിദ്യാർഥികളെ കൂട്ടംചേരാൻ അനുവദിക്കരുത്. മാസ്‌ക് ലഭ്യമാക്കി, ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദേശിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.  Read on deshabhimani.com

Related News