ഭഗത്‌ സിങ്‌, രാജ്‌ഗുരു, സുഖ്‌ദേവ്‌ രക്തസാക്ഷിദിനം ആചരിച്ചു



ചവറ ഭഗത് സിങ്‌, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ‘വി ഡെയർ ടു ഡ്രീം എ ബെറ്റർ വേൾഡ്‌’ മുദ്രവാക്യം ഉയർത്തി എസ്എഫ്ഐ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പൊതുയോഗം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ പി കെ അനിൽകുമാർ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീരാജ് അധ്യക്ഷനായി. സെക്രട്ടറി മനു മോഹൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ലിദിൻ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്റ് എൽ ലോയിഡ് എന്നിവർ സംസാരിച്ചു. അവന്ദിക നന്ദി പറഞ്ഞു. ശൂരനാട്   എസ്എഫ്ഐ ശൂരനാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ  വിദ്യാർഥിറാലിയും പൊതുയോഗവും പോരുവഴിയിൽ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി  സന്ദീപ് ലാൽ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ വിഷ്ണു അധ്യക്ഷനായി. സെക്രട്ടറി ഇബ്നു സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ വിഷ്ണു, നിതിൻ, ആദിൽ, ദേവാനന്ദ എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട  എസ്എഫ്ഐ കുന്നത്തൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വിദ്യാർഥിറാലിയും പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി മുൻ അംഗം എസ് ഷബീർ ഉദ്ഘാടനംചെയ്തു. ഏരിയ വൈസ് പ്രസിഡന്റ്‌ അനന്തകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി എം അരവിന്ദ് എം സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി അലീന അമൽ, എസ് നിധിൻ, അജ്മൽ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി   എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വിദ്യാർഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ വിഷ്ണു ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ജെ പി സുധീന്ദ്രനാഥ്‌ അധ്യക്ഷനായി. ഏരിയ സെക്രട്ടറി മുസാഫിർ സുരേഷ് സ്വാഗതം പറഞ്ഞു.  തൃപ്തി, മിഥില, മഹേശ്വർ, അമൽ വിക്രമൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News