ബിജെപിക്കെതിരെ ഒറ്റക്കെട്ടാകണം: കെ ഇ ഇസ്മായിൽ

കർഷകത്തൊഴിലാളി–-ആദിവാസി–--ദളിത് കൂട്ടായ്മ കൊല്ലത്ത് സംഘടിപ്പിച്ച മാർച്ച് മുതിർന്ന സിപിഐ നേതാവ്‌ 
കെ ഇ ഇസ്മായിൽ ഉദ്ഘാടനംചെയ്യുന്നു


കൊല്ലം ഇന്ത്യയിൽ ആദിവാസികളെയും ദളിതരെയും പുഴുക്കളെപ്പോലെ ബിജെപി ചവിട്ടിയരയ്‌ക്കുകയാണെന്ന് മുതിർന്ന സിപിഐ നേതാവ്‌ കെ ഇ ഇസ്മായിൽ പറഞ്ഞു. കർഷകത്തൊഴിലാളി–-ആദിവാസി–--ദളിത് കൂട്ടായ്മ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ  കൊല്ലത്ത് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബികെഎംയു ജില്ലാ പ്രസിഡന്റ് എ മുസ്തഫ അധ്യക്ഷനായി. പികെഎസ് ജില്ലാ സെക്രട്ടറി മതിര സന്തോഷ് സ്വാഗതം പറഞ്ഞു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി പി എ എബ്രഹാം, എഐഡിആർഎം സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം വി വിനിൽ, പികെഎസ് ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ബികെഎംയു ജില്ലാ സെക്രട്ടറി കെ ദിനേശ് ബാബു, പി വി സത്യൻ, സരസ്വതി, പെരുംകുളം ഷാജി എന്നിവർ സംസാരിച്ചു. ജോബോയ്‌ പെരേര, ജി സജീവ്, എസ് ദിലീപ്, പി കെ വാസുദേവൻ, സി ഹരി, എ ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News