ദേശീയ നാട്യപുരസ്കാരം ഇന്ദിര പി പി ബോറയ്ക്ക് സമ്മാനിച്ചു

ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ രണ്ടാമത് ദേശീയ നാട്യപുരസ്കാരം അസം നർത്തകി ഇന്ദിര പി പി ബോറയ്ക്ക് മന്ത്രി എ കെ ബാലൻ സമ്മാനിക്കുന്നു


തിരുവനന്തപുരം സാംസ്കാരികവകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ രണ്ടാമത് ദേശീയ നാട്യപുരസ്കാരം അസം നർത്തകി  ഇന്ദിര പി പി ബോറയ്ക്ക് സമ്മാനിച്ചു. മന്ത്രി എ കെ ബാലനാണ് പുരസ്കാരം നൽകിയത്. പുരസ്കാര ജേതാവിനുവേണ്ടി നടനഗ്രാമത്തിലെ ഭരതനാട്യം അധ്യാപിക കലാമണ്ഡലം രജിത മഹേഷ് പുരസ്കാരം സ്വീകരിച്ചു.   സാംസ്കാരിക മണ്ഡലത്തിൽ കേരളം ഇന്ത്യക്ക്‌ മാതൃകയാണെന്നും അസമിന്റെ സാംസ്കാരിക മണ്ഡലത്തെ കേരളം എന്നും ഉത്തേജിപ്പിച്ചിട്ടുണ്ടെന്നും പുരസ്കാരം സ്വീകരിച്ച്‌ ഇന്ദിര ബോറ പ്രതികരിച്ചു. മൂന്നു ലക്ഷം രൂപ, കാനായി  കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ്  നാട്യപുരസ്കാരം.  വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. കേരളനടനത്തിന്റെ പ്രചാരണത്തിനായി ജീവിതമർപ്പിച്ച നൃത്തപ്രതിഭയ്ക്കുള്ള സപര്യാ പുരസ്കാരം നാട്യശ്രീ നന്തൻകോട് വിനയചന്ദ്രന് സാംസ്കാരിക മന്ത്രി സമ്മാനിച്ചു. 50,000 രൂപയും  പ്രശസ്തിപത്രവും  ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. നടനഗ്രാമം വൈസ് ചെയർമാൻ കെ സി വിക്രമൻ, കൗൺസിലർ ഐ എം പാർവതി,  ഡോ. എം വേലായുധൻനായർ, ടി ശശിമോഹൻ, എം വേലപ്പൻ, സുദർശൻ കുന്നത്തുകാൽ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News