മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 
ഓർമപ്പെരുന്നാളിന് തുടക്കം

പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 16–-ാം ഓർമപ്പെരുന്നാളിന് മൗണ്ട് ഹോറേബ് മാർ ഏലിയ ചാപ്പലിൽ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് കൊടിയേറ്റുന്നു


ശാസ്താംകോട്ട പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 16–-ാം ഓർമപ്പെരുന്നാളിന് മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ്  കൊടിയേറ്റി. കൽക്കത്താ ഭദ്രാസനാധിപൻ  ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഫാ. കെ ടി വർഗീസ്, ഫാ. ജോൺ പുത്തൻവീട്ടിൽ, ഫാ. ആൻഡ്രൂസ് വർഗീസ് തോമസ്, ഫാ. ശാമുവേൽ ടി ജോർജ്, ഫാ. കുര്യാക്കോസ് ജോർജ് എന്നിവർ സഹകാർമികത്വം വഹിച്ചു. തിങ്കളാഴ്‌ച രാവിലെ 6.30ന് പ്രഭാത നമസ്കാരം. തുടർന്ന് കൊച്ചി ഭദ്രാസനാധിപൻ യാക്കോബ് മാർ ഐറേനിയോസ് കുർബാനയ്ക്ക് കാർമികത്വം വഹിക്കും.10.30ന്  ശാസ്താംകോട്ട  എംടിഎംഎം ആശുപത്രി, പരുമല സെന്റ്‌  ഗ്രിഗോറിയോസ് ആശുപത്രി, ഭരണിക്കാവ് വൈദ്യധർമ ആയുർവേദ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്. ചൊവ്വ രാവിലെ 6.30ന് പ്രഭാത നമസ്കാരം. തുടർന്ന് തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് കുർബാനയ്ക്ക് കാർമികത്വം വഹിക്കും. 10ന് തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ധ്യാനം ഉദ്ഘാടനംചെയ്യും. കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് അധ്യക്ഷനാകും. ഫാ. റെജി മാത്യൂസ് ധ്യാനം നയിക്കും. പകൽ രണ്ടിന് നടക്കുന്ന അനുസ്മരണ സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്യും. കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് അധ്യക്ഷനാകും.  ബുധൻ രാവിലെ എട്ടിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ  മൂന്നിന്മേൽ കുർബാന. 10ന് കബറിങ്കൽ ധൂപ പ്രാർഥന, ശ്ലൈഹിക വാഴ്വ്, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും Read on deshabhimani.com

Related News