മത്സ്യഅനുബന്ധ തൊഴിലാളി ഫെഡറേഷൻ 
സംസ്ഥാന സമ്മേളനം കൊല്ലത്ത്



  കൊല്ലം  കേരള സംസ്ഥാന മത്സ്യഅനുബന്ധ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം 25നും 26നും കൊല്ലത്ത് നടക്കും. വെള്ളി പകല്‍ 10.30ന് ജില്ലാപഞ്ചായത്ത് ഹാളിൽ (കെ വി പീതാംബരൻ നഗർ) സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ്  ജെ മേഴ്സിക്കുട്ടിഅമ്മ സമ്മേളനം ഉദ്ഘാടനംചെയ്യും. എഐഎഫ്എഫ് ഡബ്ലിയുഎഫ് അഖിലേന്ത്യ ട്രഷറർ ജി മമത, സെക്രട്ടറിമാരായ പി പി ചിത്തരഞ്ജൻ എംഎൽഎ, ടി മനോഹരൻ, വൈസ് പ്രസിഡന്റ്  കൂട്ടായി ബഷീർ, സിഐടിയു ജില്ലാ പ്രസിഡന്റ്  ബി തുളസീധരക്കുറുപ്പ്, ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ സഫറുള്ള, സെക്രട്ടറി പുല്ലുവിള സ്റ്റാൻലി എന്നിവർ പങ്കെടുക്കും.  വൈകിട്ട് അഞ്ചിന് സി ഡി അശോകൻ, അബ്ബാസ് പറവണ്ണ നഗറിൽ (ജില്ലാപഞ്ചായത്ത് ഹാൾ) മത്സ്യമേഖലയിലെ പ്രതിസന്ധിയും അനുബന്ധതൊഴിലാളികളും വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഫിഷറീസ് മന്ത്രി വി അബ്ദുൽ റഹ്മാൻ ഉദ്ഘാടനംചെയ്യും. കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് ചീഫ് എസ് എസ് നാഗേഷ് വിഷയം അവതരിപ്പിക്കുമെന്ന്‌ സംഘാടകസമിതി ചെയർമാൻ എസ് ജയമോഹൻ, കൺവീനർ മത്യാസ് അഗസ്റ്റിൻ എന്നിവർ അറിയിച്ചു. Read on deshabhimani.com

Related News