ബീനയ്ക്കു വേണം സുമനസ്സുകളുടെ കൈത്താങ്ങ്



കരുനാഗപ്പള്ളി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വീട്ടമ്മ സുമനസ്സുകളുടെ സഹായംതേടുന്നു. അയണിവേലിക്കുളങ്ങര കുറിച്ചിയിൽ ജങ്‌ഷൻ കിഴക്കേവിള വീട്ടിൽ ബീന (41)ആണ് ഗുരുതര വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 11 വർഷമായി രോ​ഗബാധിതയാണ്. അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 15 ലക്ഷത്തിലധികം രൂപ ചെലവുവരും. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സേതുവിന് ഇത്രയും ഭാരിച്ച തുക കണ്ടെത്താൻ കഴിയില്ല.  ബീനയുടെ ചികിത്സയ്ക്കായി വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ സഹായസമിതി രൂപീകരിച്ചു.യൂണിയൻ ബാങ്ക് കരുനാഗപ്പള്ളി ബ്രാഞ്ചിൽ ആരംഭിച്ച അക്കൗണ്ടിന്റെ നമ്പർ: 542302010 017909. ഐഎഫ്എസ്‍സി: യുബിഐഎൻ 0554235 .ഗൂഗിൾ പേ:- 9947168316. Read on deshabhimani.com

Related News