റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച്‌ തെങ്ങുകയറ്റ 
തൊഴിലാളി മരിച്ചു

ഗോപാലൻ


കരുനാഗപ്പള്ളി ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച്‌ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. വവ്വാക്കാവ് നീലികുളം ചക്കിട്ടക്കിഴക്കതിൽ  ഗോപാലൻ (55)ആണ്‌ മരിച്ചത്‌.  വെള്ളി വൈകിട്ടായിരുന്നു സംഭവം. പലചരക്ക് സാധനങ്ങൾ  വാങ്ങാനെത്തിയ ഗോപാലൻ  ദേശീയ പാത മുറിച്ചു കടക്കുന്നതിടെ അശ്രദ്ധമായി വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വള്ളിക്കാവ് റോഡിൽ നിന്നു ദേശീയ പാതയിലേക്ക്  വന്ന കാർ  മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ ഗോപാലനെ  ഓച്ചിറ പരബ്രഹ്മ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന്‌ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തെങ്ങുകയറ്റവും മരം മുറിയും  മറ്റു കൂലിവേലയും  ചെയ്താണ് ഇദ്ദേഹം കുടുംബം പോറ്റിയിരുന്നത്. ഭാര്യ: ലീല. മക്കൾ: ഗോപിക, ദേവിക. മരുമകൻ: ശ്രീരാജ്. സഞ്ചയനം : വെള്ളി രാവിലെ എട്ടിന്‌. Read on deshabhimani.com

Related News