എ കെ ജി സ്‌മരണയിൽ നാട്‌

എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാനകമ്മിറ്റി അംഗം പി രാജേന്ദ്രൻ പതാക ഉയർത്തുന്നു


കൊല്ലം പാവങ്ങളുടെ പടത്തലവൻ എ കെ ജിയുടെ 46–ാം ചരമവാർഷികം നാടെങ്ങും വിവിധ പരിപാടികളോടെ ആചരിച്ചു. സിപിഐ എം നേതൃത്വത്തിൽ  ബ്രാഞ്ചുകളിലും തൊഴിലിടങ്ങളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തി. പാർടി ഓഫീസുകളും  സ്ഥാപനങ്ങളും  അലങ്കരിച്ച്‌  അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചു. പോളയത്തോട്ടിൽ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ സംസ്ഥാനകമ്മിറ്റിഅംഗം പി രാജേന്ദ്രൻ പതാക ഉയർത്തി. ദേശാഭിമാനി കൊല്ലം യൂണിറ്റിൽ പതാക ഉയർത്തലും പുഷ്‌പാർച്ചനയും നടന്നു. കൊല്ലം ബ്യൂറോയിലും പുഷ്‌പാർച്ചന നടത്തി. Read on deshabhimani.com

Related News