ഭഗത്‌സിങ്‌, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനാചരണം ഇന്ന്‌



കൊല്ലം> സ്വാതന്ത്ര്യസമര സേനാനികളായ ഭഗത്‌സിങ്‌, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷിദിനം വ്യാഴാഴ്ച എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജില്ലയിൽ 18 ഏരിയയിലും ആചരിക്കും. 1931 മാർച്ച്‌ 23ന്‌ ലാഹോറിലാണ് ഭഗത്‌സിങ്‌, ശിവ്റാം രാജ്ഗുരു, സുഖ്ദേവ് ഥാപ്പർ എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥിറാലിയും പൊതുയോഗവും സംഘടിപ്പിക്കും.     കൊട്ടിയം ഏരിയയിൽ എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഹസ്സൻ മുബാറക്, കുണ്ടറയിൽ ജില്ലാ സെക്രട്ടറി ആർ ഗോപീകൃഷ്ണൻ, കൊല്ലത്ത്‌ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്യാം മോഹൻ, കരുനാഗപ്പള്ളിയിൽ ജില്ലാ പ്രസിഡന്റ്‌ എ വിഷ്ണു, കുന്നത്തൂരിൽ സംസ്ഥാന കമ്മിറ്റി മുൻ അംഗം എസ് ഷബീർ, ചാത്തന്നൂരിൽ  മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ശ്രീനാഥ്‌, കൊട്ടാരക്കരയിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മീര എസ് മോഹൻ, പുനലൂരിൽ ജില്ലാ ജോയിന്റ് സെക്രട്ടറി അലീന, കൊല്ലം ഈസ്റ്റിൽ സംസ്ഥാന കമ്മിറ്റി മുൻ അംഗം എസ് ആർ രാഹുൽ, ചവറയിൽ മാധ്യമപ്രവർത്തകൻ പി കെ അനിൽകുമാർ, കുന്നിക്കോട്ട്‌ സംസ്ഥാന കമ്മിറ്റി അംഗം ആര്യപ്രസാദ്, അഞ്ചലിൽ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ എ അഭിലാഷ്, അഞ്ചാലുംമൂട്ടിൽ ആർ ഗോപീകൃഷ്ണൻ, ശൂരനാട്ട്‌ സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ്, നെടുവത്തൂരിൽ ജില്ലാ മുൻ സെക്രട്ടറി പി അനന്തു, ചടയമംഗലത്ത്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ സഹൽ, പത്തനാപുരത്ത്‌ സന്ദീപ് ലാൽ, കടയ്‌ക്കലിൽ സംസ്ഥാന കമ്മിറ്റി അംഗം ഷാഹിൻ എന്നിവർ പൊതുയോഗം ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News