അടിസ്ഥാനസൗകര്യങ്ങൾ ഒരു മാസത്തിനകം

കൊല്ലം തുറമുഖം


കൊല്ലം എമിഗ്രേഷൻ ചെക്ക്‌ പോയിന്റിനായി കൊല്ലം തുറമുഖത്ത്‌ അടിസ്ഥാനസൗകര്യങ്ങളുടെ ഒരുക്കം ഒരുമാസത്തിനകം പൂർത്തിയാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചതുപോലെ 44 ഏക്കറിൽ കമ്പിവേലി സ്ഥാപിച്ചുവരുന്നു. കപ്പൽ നങ്കൂരമിടുന്ന വാർഫിനു സമീപത്തായി നിരോധിതമേഖല എന്ന ബോർഡ്‌ സ്ഥാപിക്കുന്നതിനും നടപടിയായി. സംസ്ഥാന വ്യവസായ സംരക്ഷണസേനയിൽനിന്ന് രണ്ടുപേരെ നിയമിക്കുന്നതിനു നടപടിയായിട്ടുണ്ട്‌. സിസിടിവി കാമറകൾ സ്ഥാപിക്കുന്നതും അന്തിമഘട്ടത്തിലാണ്‌. ഇവ പൂർണമായിക്കഴിഞ്ഞാൽ റിപ്പോർട്ട്‌ സംസ്ഥാന മാരിടൈം ബോർഡ്‌ സംസ്ഥാന തുറമുഖ വകുപ്പിനു നൽകും. തുറമുഖ വകുപ്പ്‌ റിപ്പോർട്ട്‌ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്‌ കൈമാറും. തുടർന്ന്‌ തുറമുഖത്ത്‌ ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം തിരുവനന്തപുരം ഫോറിൻ റീജണൽ രജിസ്‌ട്രേഷൻ ഓഫീസർക്ക്‌ (എഫ്‌ആർആർഒ)നിർദേശം നൽകും. എഫ്‌ആർആർഒ നൽകുന്ന റിപ്പോർട്ടിനെ തുടർന്നാകും കൊല്ലം തുറമുഖത്തെ എമിഗ്രേഷൻ ചെക്ക്‌ പോയിന്റിനായി കേന്ദ്രം പ്രഖ്യാപിക്കുക. എമിഗ്രേഷൻ ചെക്ക്‌ പോയിന്റിനായി നേരത്തെ ഒരുക്കിയ അടിസ്ഥാനസൗകര്യങ്ങളിൽ സ്ഥലം സന്ദർശിച്ച എഫ്‌ആർആർഒ ഓഫീസർ അരവിന്ദ്‌ മേനോൻ മതിപ്പ്‌ രേഖപ്പെടുത്തിയിരുന്നു. ആറ്‌ കൗണ്ടറും അനുബന്ധ സൗകര്യങ്ങളും ഗേറ്റ്‌ ഓഫീസും 100മീറ്റർ നീളവും 18മീറ്റർ വീതിയുമുള്ള-- വാർഫ്‌, 16,000 ചതുരശ്ര- മീ-റ്റർ- ശേഷി-യു-ള്ള ഓപ്പൺ- യാർ-ഡ്‌,- 1450 ചതുരശ്ര മീ-റ്റർ- ശേഷി-യു-ള്ള രണ്ട്-- ഗോ-ഡൗ-ൺ, പാസഞ്ചർ കം കാർഗോഷിപ് ടെർമിനൽ എന്നീ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി. പാസഞ്ചർ കപ്പൽ ഇല്ലാത്ത സമയത്ത്- കാർഗോ ഷിപ്പുകളെ തീരത്തേക്ക്- അടുപ്പിക്കാൻ കഴിയുംവിധമാണ് ടെർമിനൽ നിർമാണം. 7.5 മീ-റ്റർ ആഴവും- 179 മീ-റ്റർ- നീ-ളവു-മു-ള്ള കൊല്ലം തുറമുഖത്ത്‌ വലി-യ കപ്പലു-കൾ-ക്ക്-- ബർ-ത്ത്-- ചെയ്യാമെന്ന വലിയ സാധ്യതയും അദ്ദേഹം തുറമുഖം ഓഫീസർമാരുമായി പങ്കുവച്ചിരുന്നു. Read on deshabhimani.com

Related News