കരുനാഗപ്പള്ളിയിൽ നിർമിക്കേണ്ടത്‌ ഓപ്പൺ ഫ്ലൈ ഓവർ: എ എം ആരിഫ്‌



കരുനാഗപ്പള്ളി ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരത്തിൽ ഗ്രേഡ്‌ സെപ്പറേറ്റർ മാതൃകയിൽ ഉയരപ്പാത നിർമിക്കുന്നതിനു പകരം ഓപ്പൺ ഫ്ലൈ ഓവർ (തുറന്ന മേൽപ്പാലം)പണിയാൻ നടപടി സ്വീകരിക്കണമെന്ന് എ എം ആരിഫ് എംപി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് എ എം ആരിഫ്‌ എംപി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ്‌ മന്ത്രി നിതിൻ ഗഡ്കരിക്ക്‌ കത്തുനൽകി.  നിലവിൽ അംഗീകരിച്ച രൂപരേഖ പ്രകാരം ഹൈസ്കൂൾ ജങ്‌ഷൻ മുതൽ കന്നേറ്റി പാലംവരെ എലിവേറ്റഡ്‌ ഹൈവേ നിർമിച്ചാൽ നഗരം രണ്ടായി വിഭജിക്കപ്പെടുകയും പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ഒരുപോലെ പ്രയാസം ഉണ്ടാകുകയുംചെയ്യും.  തുറന്ന മേൽപ്പാത നിർമിക്കുകയാണെങ്കിൽ പാരിസ്ഥിതികമായി മെച്ചമായിരിക്കുമെന്നും എംപി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ എന്നിവർക്കും എംപി കത്ത്‌ നൽകി. Read on deshabhimani.com

Related News