മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പത്രം: പി എസ് സുപാൽ



കൊല്ലം സാമ്രാജ്യത്വത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയ പത്രമാണ് ദേശാഭിമാനിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വർ​ഗീയതയ്ക്കും എതിരായി മതനിരപേക്ഷ  മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു നിർഭയമായി പോരാടുന്ന പത്രമാണിത്‌. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ഒരു വിഭാ​ഗം മാധ്യമങ്ങളുടേത്. വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ അവർ അജന്‍ഡ തയ്യാറാക്കി പ്രവർത്തിക്കുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളില്‍ എത്തിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഇടതുപക്ഷ പത്രത്തിന്റെ പ്രസക്തി ഏറെയാണെന്ന്‌ സുപാൽ പറഞ്ഞു. Read on deshabhimani.com

Related News