കെഎസ്‌ഇബിക്ക്‌ നഷ്ടം 78.9ലക്ഷം



കൊല്ലം മഴക്കെടുതിയിൽ ജില്ലയിൽ കെഎസ്‌ഇബിക്ക്‌ 78.9 ലക്ഷം രൂപയുടെ നഷ്ടം. കൊട്ടാരക്കര സർക്കിളിനു കീഴിലാണ്‌ ഏറ്റവും കൂടുതൽ നാശനഷ്ടം. 68.9 ലക്ഷം. കൊല്ലം സർക്കിളിനു കീഴിൽ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.  കൊട്ടാരക്കര സർക്കിളിനു കീഴിൽ ഒമ്പത്‌ ട്രാൻസ്‌ഫോർമർ തകർന്നു. 260 ട്രാൻസ്‌ഫോർമറുകളുടെ പ്രവർത്തനത്തെ മഴ പ്രതികൂലമായി ബാധിച്ചത്‌  49,901 ഉപയോക്താക്കളെ ഇരുട്ടിലാക്കി. രണ്ട്‌ ഹൈടെൻഷൻ പോസ്റ്റും 35 ലോ ടെൻഷൻ പോസ്റ്റും കാറ്റിലും മഴയിലും തകർന്നു. 176 ലൈൻ കമ്പികൾ പൊട്ടി. കൊല്ലം സ ർക്കിളിൽ 27 ലോ ടെൻ ഷൻ പോസ്റ്റ് തകർന്നു. 11.180 ഉപയോക്താക്കളെ പ്രതികൂലമായി ബാധിച്ചു. 109 ഇടങ്ങളിൽ ലൈൻ കമ്പി പൊട്ടി. തകരാറിലായ വൈ ദ്യുതി കണക്‌ഷനുകൾ കെ എസ്‌ഇബി ജീവനക്കാരുടെ കൈമെയ്‌ മറന്നുള്ള പ്രവർത്തനത്തിൽ അതിവേഗം പുനഃസ്ഥാപിക്കാനായി.   Read on deshabhimani.com

Related News