ഡിസ്ട്രിക്ട് ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയ കൺവൻഷൻ

കൊല്ലം ഡിസ്ട്രിക്ട് ജനറൽ വർക്കേഴ്സ് യൂണിയൻ ചവറ ഏരിയ കൺവൻഷൻ ജില്ലാ സെക്രട്ടറി ജി മുരളീധരൻ 
ഉദ്ഘാടനംചെയ്യുന്നു


ചവറ കൊല്ലം ഡിസ്ട്രിക്ട് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയ കൺവൻഷൻ തേവലക്കര കടപ്പായിൽ ജങ്‌ഷനിൽ ചേർന്നു. യൂണിയൻ ജില്ലാ സെക്രട്ടറി ജി മുരളീധരൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ എസ് ശശിവർണൻ അധ്യക്ഷനായി. ഷംസുദീൻ സ്വാഗതം പറഞ്ഞു. എൻ ആർ ബിജു അനുശോചന പ്രമേയവും കെ മോഹനക്കുട്ടൻ റിപ്പോർട്ടും അവതരിപ്പിച്ചു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ്‌ മെഡൽ ലഭിച്ച എം സി പ്രശാന്തനെയും വിവിധ മേഖലകളിലെ പ്രതിഭകളെയും സിഐടിയു ജില്ലാ കമ്മിറ്റി അംഗം ആർ രവീന്ദ്രൻ ആദരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി മധു, എൽ വിജയൻനായർ, എം അനൂപ് എന്നിവർ സംസാരിച്ചു. ജി പ്രമോദ് നന്ദി പറഞ്ഞു. അടുത്തമാസം ചേരുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പൊതുപ്രകടനത്തിൽ ചവറയിൽനിന്ന്‌ അഞ്ഞൂറ്‌ പേരെ പങ്കെടുപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു. ഭാരവാഹികൾ: വി മധു (പ്രസിഡന്റ്‌), അജയകുമാർ, എ കെ ഗണേഷൻ, ജി പ്രമോദ്‌, എം എ സലാം, എം അനൂപ്‌, പിങ്കി (വൈസ്‌ പ്രസിഡന്റുമാർ). കെ മോഹനക്കുട്ടൻ (സെക്രട്ടറി), അനൂപ്‌ ഷാഹുൽ, ബി കെ വിനോദ്‌, പ്രദീപ്‌ എസ്‌ പുല്യാഴം, ബിജി, സബിത (ജോയിന്റ്‌ സെക്രട്ടറിമാർ), എൻ ആർ ബിജു (ട്രഷറർ). Read on deshabhimani.com

Related News