അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീട്‌

സിപിഐ എം കോളച്ചിറ കിസാൻ ജങ്‌ഷനിലെ ദമ്പതികൾക്ക്‌ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം 
സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ നിർവഹിക്കുന്നു


അഞ്ചൽ  വൃദ്ധദമ്പതികൾക്ക്‌ സിപിഐ എം വീട്‌ നിർമിച്ചുനൽകി. സിപിഐ എം കോളച്ചിറ കിസാൻ ജങ്‌ഷൻ ബ്രാഞ്ചാണ്‌ ഗോപാലൻ–- പങ്കജാക്ഷി ദമ്പതികൾക്ക്‌ വീട്‌ നിർമിച്ചുനൽകിയത്‌. താക്കോൽദാനം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ നിർവഹിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ,  വി എസ് സതീഷ്,  വി എസ് ഷിജു, സുരേഷ്, ഉദയൻ, അഭിലാഷ്, ദീപു, മഹേഷ്‌, പഞ്ചായത്ത്‌ അംഗം അനുജ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News