പുതുക്കി നിയന്ത്രണം

പെരുന്നാൾ ദിനത്തിൽ കൊല്ലം കൊല്ലൂർവിള പള്ളിയിൽ നടന്ന പെരുന്നാൾ നമസ്‌കാരം


കൊല്ലം തദ്ദേശ സ്ഥാപനങ്ങളെ കോവിഡ്‌ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ നാലു കാറ്റഗറിയായി പുതുക്കി നിശ്ചയിച്ച് നിയന്ത്രണം ഏർപ്പെടുത്തി. അഞ്ചു തദ്ദേശസ്ഥാപനങ്ങളിൽ പ്രതിവാര ശരാശരി അഞ്ചു ശതമാനത്തിൽ താഴെയാണ്. അഞ്ചിനും 10നും ഇടയിൽ നിരക്കുള്ള 33 തദ്ദേശസ്ഥാപനങ്ങളും 10നും 15നും ഇടയിൽ നിരക്കുള്ള 31 ഉം 15നു മുകളിൽ നിരക്കുള്ള നാലു തദ്ദേശഭരണ പ്രദേശങ്ങളുമുണ്ട്. ഇവിടങ്ങളിലെല്ലാം സർക്കാർ മാർഗനിർദേശം അനുസരിച്ചുള്ള നിയന്ത്രണങ്ങൾ വ്യാഴാഴ്‌ച മുതൽ നടപ്പാക്കുമെന്ന് എഡിഎം എൻ സജിതാബീഗം അറിയിച്ചു.  തദ്ദേശസ്ഥാപനങ്ങൾ കാറ്റഗറി തിരിച്ച്‌:  ഡി വിഭാഗം  15 ശതമാനത്തിനു മുകളിൽ)  പന്മന, പനയം, ചവറ, കൊറ്റങ്കര പഞ്ചായത്തുകൾ. സി വിഭാഗം (10–-15 ശതമാനം)-  ശാസ്‌താംകോട്ട, ഉമ്മന്നൂർ, കുലശേഖരപുരം, കുമ്മിൾ, നെടുമ്പന, മൈനാഗപ്പള്ളി, എഴുകോൺ, മയ്യനാട്‌, വിളക്കുടി, പുനലൂർ മുനിസിപ്പാലിറ്റി, ശൂരനാട്‌ തെക്ക്‌, തൃക്കരുവ, കല്ലുവാതുക്കൽ, കടയ്‌ക്കൽ, തെക്കുംഭാഗം, തൃക്കോവിൽവട്ടം, തേവലക്കര, ചിതറ, ചാത്തന്നൂർ, പൂയപ്പള്ളി, ചടയമംഗലം, ഇട്ടിവ, ഓച്ചിറ, ഇളമാട്‌, തലവൂർ, വെട്ടിക്കവല, പൂതക്കുളം, മൺറോതുരുത്ത്‌, അഞ്ചൽ, വെളിനല്ലൂർ, തഴവ പഞ്ചായത്തുകൾ. ബി വിഭാഗം (5 –- 10 ശതമാനം)-  കൊല്ലം കോർപറേഷൻ, പേരയം, പത്തനാപുരം, ആദിച്ചനല്ലൂർ, പരവൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികൾ, കരീപ്ര, മൈലം, ചിറക്കര, ഏരൂർ, കുണ്ടറ, വെസ്റ്റ്‌ കല്ലട, ശൂരനാട്‌ വടക്ക്‌, ആലപ്പാട്‌, കരവാളൂർ, കുന്നത്തൂർ, വെളിയം, ഇളമ്പള്ളൂർ, തൊടിയൂർ, നിലമേൽ, കുളക്കട, തെന്മല, പിറവന്തൂർ, അലയമൺ, പെരിനാട്‌, പട്ടാഴി, പട്ടാഴി വടക്കേക്കര, നെടുവത്തൂർ, കുളത്തൂപ്പുഴ, ഇടമുളയ്‌ക്കൽ, ഈസ്റ്റ്‌ കല്ലട, നീണ്ടകര പഞ്ചായത്തുകൾ. എ വിഭാഗം  (അഞ്ചുശതമാനത്തിൽ താഴെ)- മേലില, ക്ലാപ്പന, പോരുവഴി, പവിത്രേശ്വരം, ആര്യങ്കാവ്‌ പഞ്ചായത്തുകൾ. Read on deshabhimani.com

Related News