അമ്പനാട്ട് എസ്റ്റേറ്റിലേക്ക്‌ 
കെഎസ്ആര്‍ടിസി സര്‍വീസ്‌ വീണ്ടും



കൊല്ലം കിഴക്കൻ മലയോരമേഖലയായ അമ്പനാട്ട് എസ്റ്റേറ്റിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ്‌ വീണ്ടും തുടങ്ങും. ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലെ തോട്ടം മേഖലയിലെ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട വാഹനസൗകര്യം ലഭ്യമാക്കുന്നതിനായി ചേർന്ന യോഗത്തിലാണ് കലക്ടർ അഫ്സാന പർവീണിന്റെ നിർദേശം.  ഇരു പഞ്ചായത്തിലെയും തോട്ടംമേഖലയിലെ കുട്ടികൾക്ക് നെടുംപാറ സ്‌കൂളിലെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തുന്നതിനും നിർത്തലാക്കിയവ വീണ്ടും തുടങ്ങുന്നതിനുമുള്ള നടപടികൾ വ്യാഴാഴ്‌ച കെഎസ്ആർടിസി-, ആർടിഒ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചേരുന്ന യോഗത്തിൽ തീരുമാനിക്കും. അമ്പനാട് റോഡ് നവീകരിക്കുന്നതിന് ആര്യങ്കാവ് പഞ്ചായത്തിനെ ചുമതലപ്പെടുത്തി.  അമ്പനാട്, പ്രിയ, വെഞ്ച്വർ എസ്റ്റേറ്റുകളിലെ വിദ്യാർഥികൾക്കും കുളത്തൂപ്പുഴ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ പഠനസൗകര്യമൊരുക്കുന്നതിന് വിദ്യാർഥി അനുപാതം റിപ്പോർട്ട് ചെയ്യാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. എഡിഎം ആർ ബീനാറാണി, പി എസ് സുപാൽ എംഎൽഎയുടെ പ്രതിനിധി അനി മുഹമ്മദ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ ഐ ലാൽ, ആർടിഒ, സമഗ്രശിക്ഷാ കേരളം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News