കരുനാഗപ്പള്ളിയിൽ മികച്ച വിജയം



കരുനാഗപ്പള്ളി  രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ കരുനാഗപ്പള്ളിയിലെ വിവിധ സ്കൂളുകൾക്ക്‌ ഉജ്വല വിജയം. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 223 പേരിൽ 214 പേരും വിജയിച്ചു. 96 ശതമാനം വിജയം. 29 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. സയൻസ് ബാച്ചിൽ നൂറു ശതമാനമാണ്‌ വിജയം. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്‌സിയിൽ നൂറ്‌ ശതമാനം വിജയം നേടി. പ്ലസ് ടുവിൽ പരീക്ഷ എഴുതിയ 340 പേരിൽ 322 പേർ ഉപരിപഠനത്തിന്‌ യോഗ്യതനേടി. 65 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.  കുലശേഖരപുരം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 271 പേരിൽ 237 പേർ വിജയിച്ചു.16 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. സയൻസ് ബാച്ചിൽ നൂറ്‌ ശതമാനമാണ്‌ വിജയം. ക്ലാപ്പന എസ്‌വിഎച്ച്‌എസിൽ 370 പേർ പരീക്ഷ എഴുതിയതിൽ 300 പേർ വിജയിച്ചു. എട്ടു പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. തഴവ ഗവ. എച്ച്എസ്എസിൽ പരീക്ഷ എഴുതിയ 224 പേരിൽ 208 പേർ വിജയിച്ചു. 27 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ചെറിയഴീക്കൽ ഗവ. വിഎച്ച്എസ്എസിൽ വിഎച്ച്എസ്‌സിയിൽ 114 കുട്ടികളിൽ 84 പേർ വിജയിച്ചു. ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഡോ. വി വി വേലുക്കുട്ടി അരയൻ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ പരീക്ഷ എഴുതിയ 60 പേരിൽ 50 പേരും വിജയിച്ചു.   Read on deshabhimani.com

Related News