കെഎസ്ആര്‍ടിസി മൂന്നാർ 
യാത്ര 26ന്‌: ബുക്കിങ് തുടങ്ങി



കൊല്ലം കെഎസ്ആർടിസി  ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി 26ന്‌ നടത്തുന്ന വാഗമൺ വഴിയുള്ള മൂന്നാർ ഉല്ലാസ യാത്രയുടെ ബുക്കിങ്‌ കൊല്ലം ഡിപ്പോയിൽ ആരംഭിച്ചു. 26ന് രാവിലെ 5.10നു ആരംഭിക്കുന്ന യാത്ര കൊട്ടാരക്കര, അടൂർ, പത്തനംതിട്ട, റാന്നി, മുണ്ടക്കയം, ഏലപ്പാറ വഴി വാഗമൺ എത്തും. അഡ്വഞ്ചർ പാർക്ക്, പൈൻ വാലി, മൊട്ടക്കുന്ന് എന്നിവ സന്ദർശിച്ച്‌ കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാർകുട്ടി വ്യൂ പോയിന്റ്, വെള്ളത്തൂവൽ, ആനച്ചാൽ വഴി ആദ്യദിനം മൂന്നാറിൽ യാത്ര അവസാനിക്കും.   ഇരുപത്തേഴിന്‌ രാവിലെ 8.30ന്  മൂന്നാറിൽനിന്ന് ആരംഭിച്ച്‌ ബോട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷൻ, ഷൂട്ടിങ് പോയ്ന്റ്‌സ്, ഫ്ലവർ ഗാർഡൻ എന്നിവ സന്ദർശിച്ച് വൈകിട്ട്‌ ആറിന്‌ മൂന്നാറിൽ എത്തും.  രാത്രി ഏഴിന്‌ അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി 28ന്‌  പുലർച്ചെ രണ്ടിന് കൊല്ലത്ത് എത്തും. തുക 1150 രൂപ (മൂന്നാർ ഡിപ്പോയിൽ കെഎസ്ആർടിസി ബസിൽ സ്ലീപ്പർ സൗകര്യവുമുണ്ട്). ഫോൺ-: 8921950903,9496675635. Read on deshabhimani.com

Related News