പ്രതിഷേധം വ്യാപകം



കൊല്ലം ദേശീയ അംഗീകാരം ലഭിച്ച കുടുംബാരോഗ്യകേന്ദ്രത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺപവാർ കൊലക്കേസ്‌ പ്രതിയടക്കമുള്ള ബിജെപി നേതാക്കളുമായി നടന്ന രഹസ്യയോഗത്തിനെതിരെ നാടാകെ പ്രതിഷേധം. എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളെയും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരെയും നോക്കുകുത്തിയാക്കിയായിരുന്നു യോഗം. മാധ്യമങ്ങളിൽ ഇക്കാര്യം വാർത്തയായത്‌  ബിജെപി നേത്യത്വത്തെ വെട്ടിലാക്കി. മൈലക്കാട്‌ ജോസ്‌ സഹായൻ വധക്കേസിലെ ഏഴാം പ്രതിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ ജയപ്രശാന്ത്‌ അടക്കമുള്ളവരാണ്‌ യോഗത്തിൽ പങ്കെടുത്തത്‌. ആശുപത്രി സന്ദർശനം പേരിന്‌ മാത്രമാക്കുകയും പാർടി യോഗത്തിന്‌ കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്‌തു. വ്യാഴം പകൽ 2.15 മുതൽ 5.30 വരെയായിരുന്നു ഔദ്യോഗിക അറിയിപ്പ്‌ പ്രകാരം ആശുപത്രി സന്ദർശനം. 3.30ന്‌ എത്തിയ മന്ത്രി സ്വീകരണം ഏറ്റുവാങ്ങിയശേഷം പാർടി നേതാക്കളെ മാത്രം വിളിച്ചു. ജനപ്രതിനിധികളെ ഒന്നടങ്കം പുറത്തുനിർത്തി. കാത്തുനിന്ന ഡോക്ടർമാരടക്കം ആരോഗ്യവകുപ്പ്‌ അധിക്യതരെ അവഹേളിച്ചു. മുകളിലത്തെ കോൺഫറൻസ്‌ ഹാളിന്റെ വാതിൽ അടച്ചുകുറ്റിയിട്ടു. എംഎൽഎയടക്കമുള്ളവരെ മണിക്കുറുകൾ പുറത്തുനിർത്തിയ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്‌.  Read on deshabhimani.com

Related News