നിക്ഷേപസാധ്യതകളുമായി 
‘ഇഗ്നൈറ്റ്'കൊല്ലത്ത്



കൊല്ലം കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ളവർക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ അവസരമൊരുക്കുന്നു. സ്റ്റാർട്ടപ്പുകളിലുള്ള നിക്ഷേപമനുസരിച്ച് മികച്ച വരുമാനം ലഭിക്കുമെന്നതാണ് പ്രത്യേകത.  കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കാനും  ബോധവൽക്കരിക്കാനുമായി സംഘടിപ്പിക്കുന്ന ‘ഇഗ്നൈറ്റ് '28ന് കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിൽ നടക്കും. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനും സ്റ്റാർട്ടപ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും നിക്ഷേപകർക്ക് അവസരം ലഭിക്കും. സംരംഭകർക്ക് 
മികച്ച അവസരം  കേരളത്തിലെ നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിപാടിയുടെ മൂന്നാംപതിപ്പാണിത്. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള "ദി സീഡിങ്‌ കേരള 23'ന്റെ മുന്നോടിയായാണ് നഗരങ്ങൾ കേന്ദ്രീകരിച്ച് ഇഗ്നൈറ്റ് സംഘടിപ്പിക്കുന്നത്.  നാൽപ്പതിലധികം സ്റ്റാർട്ടപ്പുകളും ആറിലധികം നിക്ഷേപകരും സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ ശേഷിയുള്ള മുപ്പതിലധികം നിക്ഷേപകരും പങ്കെടുക്കും. സ്റ്റാർട്ടപ്പ് സംരംഭകർക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുക, കേരളത്തിലെ നിക്ഷേപകരുടെ ഓഹരി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഗുണകരമാക്കുക എന്നീ ലക്ഷ്യങ്ങളും 'ഇഗ്നൈറ്റി'നുണ്ട്. കൊല്ലത്തെ സ്റ്റാർട്ടപ്പുകൾക്കായി സംഘടിപ്പിക്കുന്ന പരിപാടിയിൽ മറ്റു ജില്ലകളിലെ സ്റ്റാർട്ടപ്പുകൾക്കും പങ്കെടുക്കാം.  ക്വയിലോൺ മാനേജ്മെന്റ് അസോസിയേഷൻ, കേരള എയ്ഞ്ചൽ നെറ്റ് വർക്ക്, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ടെക്നോപാർക്ക് കൊല്ലം, അമൃത വിശ്വവിദ്യാപീഠം, ടികെഎം, എംഇഎസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ, ജൂനിയർ ചേംബർ ഇന്റർനാഷണൽ, ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്റർ, റോട്ടറി ക്ലബ് എന്നിവരുമായി സഹകരിച്ചാണ് കെഎസ് യുഎം ഇഗ്നൈറ്റ് സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷന് സന്ദർശിക്കുക:  https://bit.ly/igniteKollam. 7012928335, 04712700270.   Read on deshabhimani.com

Related News