വാടകയ്ക്കെടുത്ത വാഹനം മറിച്ചുവിറ്റ പ്രതി പിടിയിൽ



കൊല്ലം വാടകയ്ക്കെടുത്ത വാഹനം  ഉടമയറിയാതെ മറിച്ചുവിറ്റ പ്രതി കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ താഴത്ത് ശിവശങ്കരപ്പിള്ളയാണ് പിടിയിലായത്. കഴിഞ്ഞ വർഷം ആ​ഗസ്‌തിൽ കൊല്ലം വെസ്റ്റ് കോട്ടയ്‌ക്കകം വാർഡിൽ ജുഗുനുവിന്റെ മിനി ലോറി വാടകയ്ക്ക് എടുത്ത ശിവശങ്കരപ്പിള്ളയും സുഹൃത്ത് ജിനുവും  ഉടമ അറിയാതെ വാഹനം വിൽക്കുകയായിരുന്നു.  വാഹന ഉടമ വെസ്റ്റ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രണ്ടാംപ്രതി ജിനു നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവിൽപോയ ശിവശങ്കരപ്പിള്ളയെ തൃശ്ശൂർ ചാവക്കാടുനിന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇയാൾക്കെതിരെ സമാനരീതിയിലുള്ള തട്ടിപ്പിന് പത്തനംതിട്ട ജില്ലയിൽ നിരവധി കേസുണ്ട്. കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീഷ്, എൻ ജി അനിൽ , ഹസ്സൻ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. Read on deshabhimani.com

Related News