ബൈക്ക് യാത്രികൻ 
ലോറിയിടിച്ച് മരിച്ചു

സിനീഷ് ലാൽ


നാവായിക്കുളം ദേശീയപാതയിൽ തിരുവനന്തപുരം–- കൊല്ലം ജില്ലാ അതിർത്തിയായ നാവായിക്കുളം കടമ്പാട്ടുകോണം ഫാർമസി ജങ്ഷനു സമീപം ലോറിയിടിച്ച് കൊല്ലം സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. കൊല്ലം ഉളിയക്കോവിൽ ഹരിശ്രീയിൽ സിനീഷ് ലാൽ (47)ആണ് മരിച്ചത്. വെള്ളി പകൽ 10.30നായിരുന്നു അപകടം. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബെൻസ് ലോറി സിനീഷിന്റെ ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കിൽ തട്ടി. റോഡിലേക്ക് വീണ സിനീഷിന്റെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു.  ബൈക്കിൽ ഇടിച്ച ശേഷം, എതിർ ദിശയിൽവന്ന കാറിലും ലോറി ഇടിച്ചു. കാർയാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയും ഡ്രൈവർ നിലമ്പൂർ സ്വദേശി മുർഷിദി (26) നെയും കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.  തിരുവനന്തപുരത്തുണ്ടായിരുന്ന സിനീഷിന്റെ സ്പെയർ പാർട്സ് കട അടുത്തിടെ എറണാകുളത്തേക്ക് മാറ്റിയിരുന്നു. അതുമായി ബന്ധപ്പെട്ട് ചിലരെ കാണാൻ പോകുന്ന വഴിയാണ് അപകടം. പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ശനി പകൽ രണ്ടിന്‌ പോളയത്തോട്‌ പൊതുശ്മശാനത്തിൽ സംസ്കരിക്കും.   ഗോപിനാഥന്റെയും തുളസീഭായിയുടെയും മകനാണ്‌. രണ്ടാംകുറ്റിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന സ്മിതയാണ് ഭാര്യ. മകൾ: ശ്രീദേവി.  സഹോദരങ്ങൾ: സിന്ദീർലാൽ (മന്ത്രി കെ രാജന്റെ ഗൺമാൻ), സിംലാറാണി, സിലജറാണി.  അപകടത്തെത്തുടർന്ന്‌ ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.  Read on deshabhimani.com

Related News