ശാസ്താംകോട്ടയിൽ വഴിയോര വിശ്രമകേന്ദ്രത്തിന്‌ കല്ലിട്ടു

ശാസ്താംകോട്ട പഞ്ചായത്തിൽ ‘ടേക്ക് എ ബ്രേക്ക്‌’ പദ്ധതിയുടെ ഭാഗമായുള്ള വഴിയോര വിശ്രമകേന്ദ്രത്തിന്റെ കല്ലിടൽ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ ഗീത നിർവഹിക്കുന്നു


ശാസ്താംകോട്ട ശാസ്താംകോട്ട പഞ്ചായത്തിൽ ‘ടേക്ക് എ ബ്രേക്ക്‌’ പദ്ധതിയുടെ ഭാഗമായുള്ള വഴിയോര വിശ്രമകേന്ദ്രത്തിന് പഞ്ചായത്ത് പ്രസിഡന്റ്‌ ആർ ഗീത കല്ലിട്ടു. വൈസ് പ്രസിഡന്റ്‌ ആർ അജയകുമാർ അധ്യക്ഷനായി. രജനി സ്വാഗതം പറഞ്ഞു. കെഎസ്ആർടിസി ഡിപ്പോ പ്രവർത്തിച്ചിരുന്ന ഗ്രൗണ്ടിൽ റവന്യൂ വകുപ്പ് അനുവദിച്ച സ്ഥലത്താണ് നിർമാണം.  ശുചിമുറി, ഫീഡിങ് മുറി, വിശ്രമമുറി, കുടുംബശ്രീ കഫേ, ഹോട്ടൽ എന്നീ സൗകര്യങ്ങളോടെയാണ്‌ വഴിയോര വിശ്രമകേന്ദ്രം നിർമിക്കുന്നത്‌. 25 ലക്ഷത്തിന്റെ നിർമാണ പ്രവർത്തനത്തിന് ഈ വർഷം 15 ലക്ഷമാണ്‌ പഞ്ചായത്ത് അനുവദിച്ചിട്ടുള്ളത്. ശേഷിക്കുന്ന പ്രവർത്തനങ്ങൾ അടുത്ത സാമ്പത്തിക വർഷം നടത്തും. സ്ഥിരംസമിതി അധ്യക്ഷരായ അനിൽ തുമ്പോടൻ, സജിത, പഞ്ചായത്ത്‌ അംഗങ്ങളായ ഗുരുകുലം രാഗേഷ്, ഷാനവാസ്, പ്രീത, ശ്രീലത, നസീമ, സെക്രട്ടറി രാജൻ ആചാരി എന്നിവർ സംസാരിച്ചു. അജിത നന്ദി പറഞ്ഞു. Read on deshabhimani.com

Related News