മൂക്കുപൊത്താതെ വയ്യ

പുത്തൂര്‍ താഴം തെക്കുംചേരി ഭാ​ഗത്ത് രാത്രിയിൽ തള്ളുന്ന മാലിന്യം


 കൊട്ടാരക്കര   പുത്തൂരിൽ ചെളിയെടുത്ത കുഴികളിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. താഴം തെക്കുംചേരി ഭാഗത്തുള്ള ഇഷ്ടിക കമ്പനികളോട് ചേർന്ന് ചെളി ഖനനം ചെയ്ത കുഴികളിലാണ് ലോഡ് കണക്കിന് മാലിന്യം തള്ളുന്നത്. റോഡിനോട് ചേർന്ന് ഏക്കറുകണക്കിന് ഭൂമിയാണ്‌ ഇവിടെയുള്ളത്.  ആഴത്തിൽ ചെളിയെടുത്ത് ഉപയോഗമില്ലാതെ കിടന്ന ഭൂമിയിൽ മാലിന്യം ഇട്ട് നിറയ്ക്കാനാണ്‌ നീക്കം. മൂക്കുപൊത്താതെ ഇതുവഴി നടക്കാനാകില്ല. ആശുപത്രി മാലിന്യമാണ് അധികവും തള്ളുന്നത്‌. രാത്രിയിലാണ് മാലിന്യം തള്ളൽ. ആളൊഴിഞ്ഞ ഭാഗമായതിനാൽ വാഹനങ്ങളിൽ  കൊണ്ടുവന്ന് തള്ളുമ്പോൾ മറ്റാരുടെയും ശ്രദ്ധയിൽപ്പെടാറില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയത്ത് കുഴികളിൽ വെള്ളം പൊങ്ങിയപ്പോൾ ഇവ  റോഡിലും പരിസരങ്ങളിലുമുള്ള പുരയിടങ്ങളിലും ഒഴുകിപ്പരന്നു. കുറേഭാഗം കല്ലടയാറിൽ കൂടി ഒഴുകിപ്പോയി. കമീഷൻ അടിസ്ഥാനത്തിൽ പ്രദേശത്തെ ചിലരുടെ ഒത്താശയോടെയാണ് ഇവ തള്ളുന്നതെന്നാണ്‌ ജനങ്ങൾ പറയുന്നത്‌. Read on deshabhimani.com

Related News