കരീപ്രയിൽ വിവിധ പാർടികളിൽനിന്ന് രാജിവച്ചവർ സിപിഐ എമ്മിലേക്ക്

വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന് രാജിവച്ച് വന്നവരെ സിപിഐ എം ഏരിയ സെക്രട്ടറി ജെ രാമാനുജൻ സ്വീകരിക്കുന്നു


എഴുകോൺ കരീപ്രയിൽ കോൺഗ്രസ്‌, ബിജെപി, സിപിഐ നേതാക്കൾ സിപിഐ എമ്മിലേക്ക്. സിപിഐ മുൻ മണ്ഡലം കമ്മിറ്റി അംഗവും എകെഎസ്ടിയു പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയുമായ ആർ സുരേന്ദ്രൻപിള്ള, കരീപ്ര പഞ്ചായത്ത്‌ മുൻ പ്രസിഡന്റും സിപിഐ ലോക്കൽ കമ്മിറ്റിഅംഗവുമായിരുന്ന ജെ അശോകൻ, നടമേൽ ബ്രാഞ്ച് സെക്രട്ടറി സുരേഷ്‌കുമാർ, എഐടിയുസി നേതാവ് ഹർഷകുമാർ എന്നിവരുടെ നേതൃത്വത്തിൽ 22 പേരും ബിജെപി കരീപ്ര പഞ്ചായത്ത്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ രാജേന്ദ്രൻനായർ, പ്ലാക്കോട് വാർഡ് സെക്രട്ടറി സുബോധ്, ഐഎൻടിയുസി നേതാവ് ശശിധരൻ, കോൺഗ്രസ്‌ നേതാക്കളായ വിനോദ് കോട്ടേക്കുന്ന്, രാധമ്മ, സിന്ധു എന്നിവരാണ് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്.  സിപിഐ എം കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ജെ രാമാനുജൻ പുതുതായി എത്തിയവരെ സ്വീകരിച്ചു. യോഗത്തിൽ എസ് അജയകുമാർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എ അജയഘോഷ് സ്വാഗതം പറഞ്ഞു. ജി ത്യാഗരാജൻ, എം എസ് ശ്രീകുമാർ, എം തങ്കപ്പൻ, കരീപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ് പ്രശോഭ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News