ഖാദിത്തൊഴിലാളികളുടെ അനിശ്ചിതകാല
സമരം തുടങ്ങി

ഖാദിത്തൊഴിലാളികളുടെ അനിശ്ചിതകാല സത്യഗ്രഹം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ 
ഉദ്ഘാടനംചെയ്യുന്നു


കൊല്ലം  ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു)നേതൃത്വത്തിൽ ജില്ലാ ഓഫീസിനു മുന്നിൽ ഖാദിത്തൊഴിലാളികളുടെ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഖാദി മേഖലയിലെ തൊഴിലാളികളുടെ തൊഴിൽദിനങ്ങൾ വർധിപ്പിക്കുക, വേതന സേവന വ്യവസ്ഥകൾ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സംസ്ഥാന വ്യാപകമായി ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഭാഗമാണ്‌ സത്യഗ്രഹം. തിങ്കൾ  രാവിലെ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ പി രവീന്ദ്രൻ അധ്യക്ഷനായി. കെ തുളസീധരൻ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു. ലീലാദേവി, പി മനോഹരൻ, ഹരികുമാർ എന്നിവർ നേതൃത്വം നൽകി. 31വരെ സത്യഗ്രഹസമരം തടരും.   Read on deshabhimani.com

Related News