നഗ്നതാ പ്രദർശനം: പ്രതിക്ക്‌ 10മാസം തടവ്‌



കൊല്ലം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച കേസിൽ പ്രതിക്ക്‌ 10 മാസം തടവും 10,000 രൂപ പിഴയും. ചെമ്മക്കാട് പ്രകാശ് ഭവനിൽ സന്തോഷി (47, മൊട്ട സന്തോഷ്‌)നെയാണ്‌ കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (പോക്സോ) കോടതി ജഡ്‌ജ്‌ റോയ് വർഗീസ്‌ ശിക്ഷിച്ചത്‌. കൊലപാതകശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അബ്കാരി കുറ്റകൃത്യങ്ങൾ  ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സോജാ തുളസീധരൻ ഹാജരായി. Read on deshabhimani.com

Related News