കാടുമൂടിക്കിടക്കുന്നു 
താലൂക്ക്‌ ഓഫീസ്‌ പരിസരം

കുന്നത്തൂർ താലൂക്ക് ഓഫീസ് പരിസരം


ശാസ്താംകോട്ട കാടുമൂടിയും മാലിന്യംനിറഞ്ഞും കുന്നത്തൂർ താലൂക്ക് ഓഫീസ് പരിസരം. താലൂക്ക് ഓഫീസ് കോമ്പൗണ്ടിലാണ് ശാസ്താംകോട്ട കോടതി സമുച്ചയം സ്ഥിതിചെയ്യുന്നത്. ഈ രണ്ട് കെട്ടിടങ്ങളുടെ ഇടയിലുള്ള പ്രദേശമാണ്‌ കാടുമൂടിയും മാലിന്യം നിറഞ്ഞും കിടക്കുന്നത്‌. മണൽ കടത്തിയതിന്‌ പിടികൂടിയ വാഹനങ്ങളും മോട്ടോറുകളും ദ്രവിച്ച നിലയിലാണ്‌. കെട്ടിട നിർമാണ സാമഗ്രികൾ, വാട്ടർടാങ്കുകൾ, ഉപയോഗം കഴിഞ്ഞ ചാക്കുകൾ എന്നിവയും കുന്നുകൂടി കിടക്കുന്നു. കോടതിയിലേക്കും താലൂക്ക് ഓഫീസിലെ വിവിധ വിഭാഗങ്ങളിലേക്കും ദിവസേന നിരവധി ആളുകൾ എത്തുന്നുണ്ട്‌. കോടതിയിൽനിന്ന് താലൂക്ക് ഓഫീസിലേക്കും തിരിച്ചും കുറ്റിക്കാടുകൾക്കും മാലിന്യ കൂമ്പാരത്തിനും ഇടയിലൂടെയാണ് ആളുകൾ നടക്കുന്നത്. ഇവിടെ ഇഴജന്തുക്കൾ ഉണ്ടാകാനും സാധ്യതയുണ്ട്.  Read on deshabhimani.com

Related News