രണ്ടാഴ്‌ചയ്‌ക്കുള്ളിൽ 
മോട്ടോർ സ്ഥാപിക്കും



ഓയൂർ ആറ്റൂർക്കോണം കുടിവെള്ള പദ്ധതിയുടെ ജല വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ 75 എച്ച്‌പിയുടെ മോട്ടോർ സ്ഥാപിക്കുന്നതിന്‌ നടപടി സ്വീകരിക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ജീവനക്കാരുമായി നടത്തിയ അവലോകന യോഗത്തിലാണ്‌ തീരുമാനം. കുടിവെള്ള പദ്ധതിക്ക് പുതിയ പമ്പുസെറ്റ് ടെൻഡർ ചെയ്തു. 29ന് ടെൻഡർ തുറക്കും. പാലക്കോണം പമ്പ് ഹൗസിലേക്ക് ആറ്റൂർക്കോണം മുതൽ പാലക്കോണം വരെ രണ്ടുകിലോമീറ്റർ ദൂരത്തിൽ പുതിയ വിതരണ ശൃംഖല സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ ചെയ്യാൻ തീരുമാനിച്ചു.  വാലിയാംകുന്ന് ഭാഗത്ത് ഗാർഹിക കണക്‌ഷൻ നൽകും. ജലജീവൻ പദ്ധതിയിൽ നൽകിയ കണക്‌ഷനുകളിൽ ചില വീടുകളിൽ വെള്ളം ലഭ്യമാകാത്ത പ്രശ്‌നം പരിഹരിക്കും. വെളിനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റീന, ബി ബിജു, ജി ജയശ്രീ, എച്ച് സഹീദ്, പി രമേശ്, പി ആർ സന്തോഷ്, വിശാഖ്, എഎക്സ്ഇ സിന്ധു, എഇ പ്രസാദ്, ജൂനിയർ സൂപ്രണ്ട് മേരി ചെറിയാൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News