വേണം; അതീവ ജാ​ഗ്രത



കൊല്ലം ബുധനും വ്യാഴവും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ  അതീവ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കല്ലടയാറ്, പള്ളിക്കലാറ്, ഇത്തിക്കരയാറ് തുടങ്ങിയ ആറുകളുടെ തീരത്ത് താമസിക്കുന്നതും അപകടകരമാണ്. ഇവിടെയുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം. ശക്തമായ മഴയുണ്ടായാൽ നഗരങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കമുണ്ടാകാനും ഇടയാക്കും. മുൻദിവസങ്ങളിൽ തുടർച്ചയായി കൂടുതൽ മഴയുണ്ടായ സ്ഥലങ്ങളിൽ തുടർന്നും മഴ പെയ്യുകയാണെങ്കിൽ അവിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകാനിടയുണ്ട്‌.    ദുരന്ത സാഹചര്യം കണക്കിലെടുത്ത് പരമാവധി ക്യാമ്പുകൾ ആരംഭിക്കാനും  ജില്ലാ ദുരന്തനിവാരണ കേന്ദ്രം  നിർദേശിച്ചു. അപകട സാധ്യതാ മേഖലകളിൽ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കിൽ പൊലീസിന്റെ സഹായത്തോടെ നിർബന്ധപൂർവം ക്യാമ്പുകളിലേക്കെത്തിക്കാനും തഹസിൽദാർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവർക്ക് നിർദേശം നൽകി.  മുൻ വർഷങ്ങളിൽ ഉരുൾപൊട്ടൽ, -മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകടസാധ്യതാ മേഖലകളെന്ന് കണ്ടെത്തിയ സ്ഥലങ്ങളിലുള്ളവരും അപകടസാധ്യത കണ്ടുള്ള  തയ്യാറെടുപ്പുകൾ സ്വീകരിക്കണം. Read on deshabhimani.com

Related News