വരുന്നു കോട്ടവാസലിൽ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് കോംപ്ലക്സ്
കൊല്ലം തെന്മല വനം ഡിവിഷനിൽ ആര്യങ്കാവ് റേഞ്ചിലെ കോട്ടവാസൽ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എംപി, ചീഫ് കൻസർവേറ്റർ സഞ്ജയ്കുമാർ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസ്, ജില്ലാ പഞ്ചായത്ത്അംഗം കെ അനിൽകുമാർ, എസ് രമണി, ലേഖ ഗോപാലകൃഷ്ണൻ, വി എസ് വിഷ്ണു, ബി സജീവ്കുമാർ, സിപിഐ എം ഏരിയ സെക്രട്ടറി എസ് ബിജു, സിപിഐ മണ്ഡലം സെക്രട്ടറി സി അജയകുമാർ, ബിനുമാത്യൂ, വി എസ് സോമരാജൻ, ബിനു ശിവപ്രസാദ്, മാമ്പഴത്തറ സലിം, എ ജെ തോമസ്, എ ജോസഫ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ് സൺ എന്നിവർ സംസാരിച്ചു. Read on deshabhimani.com