അകന്നുമാറാം



 സ്വന്തം ലേഖകൻ കൊല്ലം നിയന്ത്രണങ്ങൾ പാലിക്കാതെ ആൾക്കൂട്ടസമരങ്ങൾ ഉൾപ്പെടെ നടക്കുമ്പോൾ പ്രതിദിന‌‌ കോവിഡ്‌ രോഗികളുടെ എണ്ണം അഞ്ഞൂറിലേക്ക്‌. ശനിയാഴ്‌ച പുറത്തുവന്ന കണക്ക്‌ ജില്ലയെ ഞെട്ടിച്ചു.‌ 436 പേർക്കാണ്‌ രോഗം.  ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗികളാണിത്‌‌. ഇതിൽ 389 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ആറ് ആരോഗ്യപ്രവർത്തകർക്കും‌ കോവിഡ്‌ സ്ഥിരീകരിച്ചു.  ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ 37 പേർക്കും വിദേശത്തുനിന്ന്‌ എത്തിയ നാലുപേർക്കും പോസിറ്റീവായി.  243 പേർ  രോഗമുക്തി നേടി.‌ 15നു മരിച്ച തിരുമുല്ലവാരം സ്വദേശി പരമേശ്വരൻ (77),  16നു മരിച്ച ചവറ സ്വദേശി സദാനന്ദൻ (89), പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. നഗരസഭയെ പിടിവിടാതെ കൊല്ലം നഗരസഭയിൽ 117 പേർക്ക് രോഗബാധയുണ്ടായി. തൃക്കടവൂർ -14,  തങ്കശ്ശേരി -11, മങ്ങാട് -10, കിളികൊല്ലൂർ -8, അയത്തിൽ, തേവള്ളി എന്നിവിടങ്ങളിൽ ഏഴ് വീതവും കാവനാട്ട്‌ അഞ്ചും മരുത്തടി, മുണ്ടയ്ക്കൽ ഭാഗങ്ങളിൽ നാലുവീതവും  ആശ്രാമം, കടപ്പാക്കട, തെക്കേവിള, പുന്തലത്താഴം എന്നിവിടങ്ങളിൽ മൂന്നു വീതവുമാണ് നഗരസഭാ പരിധിയിൽ രോഗികൾ. കോവിഡ്‌ വാഹകരായി ആൾക്കൂട്ടം എത്രവന്നാലും പഠിക്കില്ലെന്നും കോവിഡ്‌ വാഹകരായി മാറുമെന്നുമുള്ള ദുർവാശിയിലാണ്‌ പൊതുനിരത്തിൽ കൂട്ടംകൂടുന്നത്‌. കോവിഡ്‌ മാനദണ്ഡങ്ങൾക്ക്‌ പുല്ലുവിലപോലും കൽപ്പിക്കാതെ സമരത്തിന്റെ മറവിൽ തെരുവിൽ ആൾക്കൂട്ടം സൃഷ്ടിക്കുന്നത്‌ ഇനിയും കോവിഡ്‌ രോഗികളുടെ എണ്ണം വർധിപ്പിക്കാനേ സഹായിക്കൂ. ഇത്‌ സാധാരണക്കാരിൽ തീർക്കുന്ന ആശങ്ക തിരിച്ചറിയാൻ ആൾക്കൂട്ടത്തിന്‌ ആഹ്വാനം ചെയ്യുന്നവരും തയ്യാറാകുന്നില്ല. എല്ലാം സാധാരണനിലയിലായ അവസ്ഥയാണുള്ളത്‌. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്നു.  കഴിഞ്ഞ കുറെ ദിവസങ്ങളായി 300നു മേലെയാണ്‌ രോഗികളുടെ എണ്ണം. വെള്ളിയാഴ്‌ച എട്ട് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 355 പേർക്കും ആറിന് 328 പേർക്കും 11ന് 303 പേർക്കും 16ന് 300 പേർക്കുമായിരുന്നു രോഗബാധ.  പ്രഥമ ചികിത്സാകേന്ദ്രങ്ങളിൽ 1254 പേർ 1254 പേരാണ് ജില്ലയിലെ കോവിഡ് പ്രഥമചികിത്സാകേന്ദ്രങ്ങളിൽ ചികിത്സയിലുള്ളവർ‌. കൊല്ലം എസ്എൻ ലോ കോളേജ്- 160, ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം 161, നെടുമ്പന സിഎച്ച്സി - 98, വാളകം മേഴ്‌സി ഹോസ്പിറ്റൽ - 86, ശാസ്താംകോട്ട സെന്റ് മേരീസ് - 86, കരുനാഗപ്പള്ളി ഫിഷറീസ് ഹോസ്റ്റൽ  85, വിളക്കുടി ലിറ്റിൽ ഫ്ലവർ 74, ശാസ്താംകോട്ട ബിഎംസി ഹോസ്റ്റൽ -74, ചന്ദനത്തോപ്പ് ഐടിഐ -73, ചവറ അൽ-അമീൻ - 61, ചിതറ പൽപ്പു കോളേജ് -60, കൊട്ടാരക്കര ബ്രദറൺ ഹാൾ - 52, വെളിയം എകെഎസ് ഓഡിറ്റോറിയം 52, മയ്യനാട് വെള്ളമണൽ സ്കൂൾ- 48, ഇളമാട് ഹംദാൻ 40, പെരുമൺ എൻജിനിയറിങ്‌ കോളേജ് - 40, നായേഴ്സ് ആശുപത്രി (പ്രത്യേക കോവിഡ് പ്രഥമ ചികിത്സാകേന്ദ്രം)- 4 എന്നിങ്ങനെയാണ്‌ ചികിത്സയിലുള്ളവരുടെ എണ്ണം. Read on deshabhimani.com

Related News