മുളങ്കാടിനായി കൂട്ടിക്കൂട്ടം



ചവറ ചാമ്പക്കടവ് പാലത്തിനു സമീപത്തെ കായൽതീരത്ത് കുട്ടികളുടെ സ്‌നേഹത്തണലിൽ മുളങ്കാട്‌ ഉയരും. പള്ളിക്കലാറിൽ ചാമ്പക്കടവ് മുതൽ കൊതുമുക്ക് വരെയുള്ള തീരത്താണ്‌ ഫ്രണ്ട്സ് ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുള വച്ചുപിടിപ്പിക്കുന്നത്‌. അങ്കണവാടി മുതൽ എട്ടാംക്ലാസ് വരെ പഠിക്കുന്ന അയൽവാസികളായ കൊണ്ടോടിയിൽ ബിലാൽ, കാവ്യ, ആയിഷ, അൻസിൽ, ആരുഷ്‌, സായന്ത്‌, ആരാധ്യ, അനാമിക എന്നിവരാണ്‌ ഉദ്യേമത്തിന്‌ പിന്നിൽ. ലോക മുളദിനത്തോട്‌ അനുബധിച്ച്‌ നടത്തിയ അന്വേഷണമാണ്‌ ഇവരെ മുളങ്കാട്‌ ഒരുക്കാനുള്ള തീരുമാനത്തിലെത്തിച്ചത്‌.  ചാമ്പക്കടവ് പാലത്തിനു സമീപത്തെ കായൽതീരത്ത് മുളത്തൈകൾ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു .  ഓൺലൈൻ പഠനത്തിന് മുടക്കം വരാതെ ഒഴിവുദിവസങ്ങളിൽ കായലോരത്തെ വിവിധ ഭാഗങ്ങളിൽ മുളത്തൈകൾ നട്ട് പരിപാലിക്കാനാണ്‌ ഇവരുടെ തീരുമാനം. അച്ഛനമ്മമാരുടെ പൂർണ പിന്തുണയും ഈ കുട്ടി കൂട്ടത്തിനുണ്ട്‌.   തൈകളുടെ പരിചരണത്തിനും സംരക്ഷണത്തിനുമായി അടുത്തു താമസിക്കുന്ന വീട്ടുകാരെ പ്രേരിപ്പിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഓരോ ഘട്ടത്തിലെയും വളർച്ച മനസ്സിലാക്കി കൈയെഴുത്ത് കുറിപ്പുകൾ തയ്യാറാക്കി അടുത്ത വർഷത്തെ മുളദിനത്തിൽ പ്രകാശനംചെയ്യും. മുളയെക്കുറിച്ച് ലഭ്യമാക്കുന്ന ചെറുപുസ്തകങ്ങൾ പരമാവധി ജനങ്ങളിലെത്തിക്കും. Read on deshabhimani.com

Related News