കാഷ്യൂ കോർപറേഷനിൽ 1000 തൊഴിലാളികൾകൂടി



കൊല്ലം മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന പരിപാടിയിൽ ഒന്നുകൂടി യാഥാർഥ്യമാകുന്നു. കശുവണ്ടി വികസന കോർപറേഷനിൽ ആയിരം തൊഴിലാളികളെക്കൂടി നിയമിക്കുന്നു. ഷെല്ലിങ്‌‌, പീലിങ്‌‌, ഗ്രേഡിങ് വിഭാഗത്തിലായാണ്‌ നിയമനം. മൂന്നു‌ വിഭാഗങ്ങളിലായി 3000 അപേക്ഷയാണ്‌ ലഭിച്ചത്‌. ഇതിൽ ഷെല്ലിങ്‌‌ വിഭാഗത്തിലേക്കുള്ളവരുടെ പ്രാവീണ്യം പരിശോധന  ശനിയാഴ്‌ച കോർപറേഷന്റെ 29 ഫാക്ടറികളിൽ നടന്നു.  രണ്ടുമണിക്കൂർകൊണ്ട്‌ നിശ്ചിതജോലി പൂർത്തിയാക്കിയവരുടെ പ്രവൃത്തിപരിചയം വിലയിരുത്തി റാങ്ക്‌ പട്ടിക‌ ഉടൻ പ്രസിദ്ധീകരിക്കും. വൈകാതെ നിയമനവും നടക്കും. പീലിങ്‌ വിഭാഗത്തിൽ 23നും ഗ്രേഡിങ് വിഭാത്തിൽ 25നും പ്രാവീണ്യ പരിശോധനയുണ്ടാകും. കാഷ്യൂ കോർപറേഷനിൽ എൽഡിഎഫ്- സർക്കാർ വന്നശേഷം രണ്ടുതവണയായി  3000 പേരെ  നിയമിച്ചിട്ടുണ്ടെന്ന്‌ ചെയർമാൻ എസ്‌ ജയമോഹൻ പറഞ്ഞു. രണ്ടുതവണയും മുഖ്യമന്ത്രി പിണറായി വിജയനാണ്‌ തൊഴിലാളികൾക്ക്‌ നിയമന ഉത്തരവ്‌ കൈമാറിയത്‌. Read on deshabhimani.com

Related News