നാട്ടുകാർ നോക്കിനിൽക്കേ യുവതി ആറ്റിൽ ചാടി



ശാസ്താംകോട്ട നാട്ടുകാർ നോക്കിനിൽക്കേ കുന്നത്തൂർ പാലത്തിൽനിന്ന് യുവതി കല്ലടയാറ്റിൽ ചാടി. കുന്നത്തൂർ തുരുത്തിക്കര തൊടുവേൽ വീട്ടിൽ രഞ്ജിത (20)യാണ്  വെള്ളിയാഴ്ച പകല്‍ 11ന് കല്ലടയാറ്റിൽ ചാടിയത്. ശാസ്താംകോട്ട ഫയർഫോഴ്സും കൊല്ലത്ത് നിന്ന്എത്തിയ സ്കൂബാ ടീമും വൈകിട്ട് ആറുവരെ തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുകാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ശനിയാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് ഫയർഫോഴ്സ്  അറിയിച്ചു.  അമ്മയ്ക്കും ഇളയ സഹോദരിക്കുമൊപ്പം അഞ്ചലിലുള്ള അമ്മയുടെ വീട്ടിലാണ് രഞ്ജിത കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച രാവിലെ ബസിൽ കുന്നത്തൂരിലെത്തിയ രഞ്ജിത നാട്ടുകാർ നോക്കിനിൽക്കേ ആറ്റിലേക്ക് ചാടുകയായിരുന്നു. പാലത്തിനു സമീപം ഉപേക്ഷിച്ച ബാ​ഗിൽ നിന്നാണ് രഞ്ജിതയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. Read on deshabhimani.com

Related News