ചാലയിൽ മാടൻനട 
പാടശേഖരങ്ങളിൽ പൊന്നുവിളയും

പാടശേഖരങ്ങൾ കൃഷിവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ 
സന്ദർശിക്കുന്നു


ശാസ്താംകോട്ട  മുപ്പത്തുവർഷമായി തരിശുകിടന്ന മൈനാഗപ്പള്ളി ചാലയിൽ മാടൻനട  പാടശേഖരങ്ങൾ കൃഷിയോഗ്യമാകുന്നു. മൈനാഗപ്പള്ളി നെല്ലുൽപ്പാദന പടശേഖരസമിതിയുടെ നേതൃത്വത്തിൽ 450 ഏക്കറി​​​​ലധികം പാടമാണ് കൃഷിയോഗ്യമാകുന്നത്. ഇതിനു മുന്നോടിയായി കൃഷിവകുപ്പ് എൻജിനിയറിങ്‌ വിഭാഗം  ഉദ്യോഗസ്ഥർ പാടശേഖരം സന്ദർശിച്ചു.  പള്ളിക്കലാറിലേക്കുള്ള നീരൊഴുക്കു സുഗമമാക്കുന്ന തരത്തിൽ നിമാണപ്രവർത്തനങ്ങൾ തുടങ്ങുവാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുവാനും തീരുമാനിച്ചു. പാടശേഖരങ്ങളിൽ കൃഷി ഇറക്കുന്നതിന് മുന്നോടിയായി വിളിച്ചുചേർത്ത കർഷകസംഗമം പി എസ് സുപാൽ എംഎൽഎ ഉദ്ഘാടനംചെയ്തു. പടശേഖരസമിതി പ്രസിഡന്റ്‌ ആർ ബിജുകുമാർ അധ്യക്ഷനായി. ബ്ലോക്ക്പഞ്ചായത്ത്‌ പ്രസിഡന്റ്‌  അൻസാർഷാഫി ലോഗോ പ്രകാശിപ്പിച്ചു. മൈനാഗപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ് പി എം സെയ്‌ദ്‌ കർഷകരെ ആദരിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം അനിൽ എസ് കല്ലേലിഭാഗം, ആർ കമൽദാസ്, വിദ്യാരംഭം ജയകുമാർ, അബ്ദുൽറഷീദ്, അരവിന്ദാക്ഷൻപിള്ള തുടങ്ങിയവർ സംസാരിച്ചു. ഡി പ്രസന്നകുമാർ സ്വാഗതവും  കെ ഇ നൗഷാദ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News