ശുദ്ധീകരണശാല നിർമാണം അതിവേഗം

ഞാങ്കടവ്‌ പദ്ധതിയുടെ ഭാഗമായി വസൂരിച്ചിറയിൽ നിർമാണം പുരോഗമിക്കുന്ന ജല ശുദ്ധീകരണശാല


കൊല്ലം കൊല്ലം നഗരത്തിലും കൊറ്റങ്കര പഞ്ചായത്തിലും കുടിവെള്ള വിതരണത്തിനുള്ള ഞാങ്കടവ്‌ പദ്ധതിയുടെ ജല ശുദ്ധീകരണ ശാല നിർമാണം പുരോഗമിക്കുന്നു. വസൂരിച്ചിറയിൽ കൊല്ലം കോർപറേഷൻ ‌വാങ്ങി നൽകിയ അഞ്ച്‌ ഏക്കർ സ്ഥലത്താണ്‌ 100 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയുടെ നിർമാണം നടക്കുന്നത്‌.  പൈലിങ്‌‌ പൂർത്തീകരിച്ച്‌ അനുബന്ധ നിർമാണം തുടങ്ങി. കല്ലടയാറ്റിൽനിന്നും വെള്ളം ശേഖരിച്ച്‌ 1219 എംഎം വ്യാസമുള്ള പൈപ്പിലൂടെയാണ്‌ വസൂരിച്ചിറ ശുദ്ധീകരണശാലയിലേക്ക്‌ എത്തിക്കുന്നത്‌. വെള്ളം ശേഖരിക്കാൻ ഞാങ്കടവിൽ വലിയ കിണർ സ്ഥാപിച്ചുകഴിഞ്ഞു. എന്നാൽ, തടയണനിർമാണം തുടങ്ങിയിട്ടില്ല. 2021 ഡിസംബറിൽ നിർമാണം പൂർത്തീകരിച്ച്‌ ശുദ്ധീകരണശാല യാഥാർഥ്യമാകും. 48 കോടി രൂപയാണ്‌ നിർമാണക്കരാർ. ഇതിൽ എട്ടുകോടി കരാറുകാരന്‌ നൽകി‌.  കിഫ്‌ബി, അമൃത്‌ പദ്ധതി ഫണ്ടുപയോഗിച്ചാണ് ഞാങ്കടവ്‌ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്നത്‌. Read on deshabhimani.com

Related News