ഇ എം എസിന്റെ ഓർമ പുതുക്കി ജില്ല

ഇ എം എസ്‌ ദിനാചരണത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റിഅംഗം എസ്‌ രാജേന്ദ്രൻ 
പതാക ഉയർത്തുന്നു


കൊല്ലം ബൗദ്ധികവും പ്രായോഗികവുമായ സാമൂഹ്യമുന്നേറ്റത്തിനു ചാലകശക്തിയായി വർത്തിച്ച ഇ എം എസിന്റെ ഓർമ പുതുക്കി നാട്‌. സിപിഐ എം നേതൃത്വത്തിൽ ഞായറാഴ്‌ച ഏരിയ, ലോക്കൽ, ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പുഷ്‌പാർച്ചനയും പതാക ഉയർത്തലും നടന്നു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട്‌ എൻ എസ്‌ സ്‌മാരക മന്ദിരത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്‌ രാജേന്ദ്രൻ പതാക ഉയർത്തി. പത്തനാപുരം ഇ എം എസ്‌ ആശുപത്രിയിൽ അനുസ്‌മരണ യോഗം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്‌തു. ദേശാഭിമാനി കൊല്ലം യൂണിറ്റിൽ പുഷ്‌പാർച്ചനയും പതാക ഉയർത്തലും നടന്നു. കൊല്ലം ബ്യൂറോയിലും പുഷ്‌പാർച്ചന നടത്തി. പത്തനാപുരം ഇ എം എസ് സഹകരണ ആശുപത്രിയിൽ നടന്ന അനുസ്മരണം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്‌തു. ആശുപത്രി ഭരണസമിതി പ്രസിഡന്റ്‌ ദസ്തഗീർ സാഹിബ് അധ്യക്ഷനായി. സെക്രട്ടറി എൻ ജഗദീശൻ സ്വാഗതംപറഞ്ഞു.  മുൻ എംഎൽഎ രാജു എബ്രഹാം, സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം കെ രാജഗോപാൽ, ബി അജയകുമാർ, ബിജു കെ മാത്യൂ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആനന്ദവല്ലി, എസ്‌ തുളസി, അശോകൻ, എം മീരാപിള്ള, ആശുപത്രി മാനേജർ അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. ആശുപത്രി ജീവനക്കാർ സമാഹരിച്ച ഷെയറിന്റെ സർട്ടിഫിക്കറ്റുകൾ കെ രാജഗോപാൽ ഏറ്റുവാങ്ങി. ദിനാചരണത്തിന്റെ ഭാഗമായി സൗജന്യകേൾവി പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.   Read on deshabhimani.com

Related News