30 യുവതികള്‍ക്ക് മംഗല്യമൊരുക്കി ഗാന്ധിഭവൻ



പത്തനാപുരം ഗോത്ര വിഭാഗത്തിൽപ്പെട്ട 30 യുവതികൾ പത്തനാപുരം ഗാന്ധിഭവനിൽ മംഗല്യഹാരമണിഞ്ഞു. പത്തനംതിട്ട ജില്ലയിലെ മഞ്ഞത്തോട്, വേലൻപ്ലാവ്, അട്ടത്തോട്, നിലയ്ക്കൽ, ചിറ്റാർ മേഖലകളിലെ ഊരുകളിലെ ഗോത്രവിഭാഗക്കാരായ യുവതീ –-യുവാക്കളാണ് വിവാഹിതരായത്. വധൂവരന്മാരെ ഗാന്ധിഭവനിലെ കുട്ടികൾ താലപ്പൊലിയേന്തി സ്വീകരിച്ചു. വിവിധ ഊരുകളിലെ മൂപ്പന്മാർ, അവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. കഴിഞ്ഞ വർഷം 236 നിർധന യുവതികളുടെ വിവാഹം ഗാന്ധിഭവൻ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.  വിവാഹച്ചടങ്ങുകൾ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനംചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനും ട്രസ്റ്റി പ്രസന്നാ രാജനും ചേർന്ന്‌ വധൂവരന്മാർക്ക് താലി നൽകി. കെ ബി ഗണേഷ്‌കുമാർ എംഎൽഎ വധൂവരന്മാരെ കൈപിടിച്ചു നൽകി. എ എം ആരിഫ് എംപി, പി വി രാജഗോപാൽ, ജിൽകാർ ഹാരിസ് എന്നിവർ മുഖ്യാതിഥികളായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, എസ് വേണുഗോപാൽ, കെ ജി രവി, ആനന്ദവല്ലി, എം പി മണിയമ്മ, തുളസി, സുനിതാ രാജേഷ്, എ ജയന്തകുമാർ, പ്രദീപ് തേവള്ളി, പി എസ് അമൽരാജ്, ജി ഭുവനചന്ദ്രൻ, കെ ഉദയകുമാർ, ഗോപിനാഥ് മഠത്തിൽ, അനിൽകുമാർ, രാജീവ് രാജധാനി, ഷാജഹാൻ രാജധാനി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News