698 കോടി നൽകി, 
600 കോടി നൽകും



 കൊല്ലം ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന്‌ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്‌ടപരിഹാരമായി 698 കോടി രൂപ വിതരണംചെയ്‌തു. കൂടുതൽ തുക കൈമാറ്റം നടന്നത്‌ കരുനാഗപ്പള്ളി, കാവനാട്‌ സ്‌പെഷ്യൽ തഹസിൽദാർ യൂണിറ്റിലാണ്‌. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 20 ഹെക്‌ടർ ഏറ്റെടുത്തു.  ഭൂമി വിട്ടുകൊടുക്കുന്നവർക്കുള്ള  നഷ്‌ടപരിഹാര വിതരണത്തിന്‌ 600 കോടി രൂപ കൂടി ദേശീയപാത അതോറിറ്റി അടുത്തദിവസം അനുവദിക്കും. ഈ മാസം 31ന്‌ മുമ്പായി നഷ്‌ടപരിഹാര വിതരണം പൂർത്തിയാകുമെന്നും തുടർന്ന്‌ ഉടമകൾ സ്ഥലം ഒഴിയണമെന്നും ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.  നഷ്‌ടപരിഹാരത്തിനായി വ്യാപാരികൾ നൽകിയ അപേക്ഷകളിൽ നഷ്‌ടപരിഹാരം തിട്ടപ്പെടുത്താൻ നഷ്‌ടപരിഹാര പുനരധിവാസ കമ്മിറ്റിക്കും രൂപംനൽകി. കലക്ടറും ആർഡിഒയും എംഎൽഎമാരും മറ്റു ജനപ്രതിനിധികളും അടങ്ങുന്നതാണ്‌ കമ്മിറ്റി. Read on deshabhimani.com

Related News