ഇ ബാലാനന്ദന്‌ സ്‌മരണാഞ്ജലി

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജില്ല കോ–ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഇ ബാലാനന്ദൻ അനുസ്മരണയോഗം സിഐടിയു ജില്ലാസെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു


തിരുവനന്തപുരം/കൊല്ലം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ബാലാനന്ദന്റെ സ്‌മരണ പുതുക്കി. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ദിനാചരണത്തിന്റെ ഭാഗമായ പരിപാടികൾ.  എ കെ ജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആസ്ഥാനമായ കാട്ടായിക്കോണം വി ശ്രീധർ സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പതാക ഉയർത്തി. കൊല്ലത്ത്‌ സിപിഐ എം, സിഐടിയു ഓഫീസുകളിൽ പതാക ഉയർത്തി. തൊഴിലിടങ്ങളിൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ അനുസ്‌മരണയോഗം സംഘടിപ്പിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ല കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗം സിഐടിയു ജില്ലാസെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ കെ ഫൈസൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ജി സാബു സ്വാഗതവും വി ഗിരിജകുമാരി നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News