വടിവാൾ വിനീതിനെ കസ്റ്റഡിയിൽ ലഭിച്ചില്ല



കൊല്ലം കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചില്ല. തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻ‌‍ഡിൽ കഴിയുന്ന വിനീതിനെ സാങ്കേതിക കാരണങ്ങളാൽ ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കാൻ കഴിയാതിരുന്നതാണു കാരണം.  കസ്റ്റഡി അപേക്ഷ ബുധനാഴ്ച പരിഗണിക്കും. ആണ്ടാമുക്കത്തുനിന്ന് ബൈക്ക് കവർന്ന കേസിൽ തെളിവെടുപ്പിനായാണ് ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ശ്രമിച്ചത്. വിനീതിനോടൊപ്പം മോഷണത്തിൽ പങ്കാളിയായ കണ്ണൂർ സ്വദേശി മിഷേലിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനും ഈസ്റ്റ് പൊലീസ് അപേക്ഷ നൽകും.  കത്തികാട്ടി ഭീഷണിപ്പെടുത്തി കരുനാഗപ്പള്ളിയിൽ നിന്ന് വാൻ കവർന്ന കേസിലാണ്‌ നിലവിൽ റിമാൻഡിൽ കഴിയുന്നത്‌. പൊലീസും നാട്ടുകാരും ചേർന്നു കടപ്പാക്കടയിൽനിന്ന് കഴിഞ്ഞ വ്യാഴാഴ്‌ച പുലർച്ചെയാണ്‌ വടിവാൾ വിനീതിനെ പിടികൂടിയത്‌. മറ്റു മൂന്ന്‌ കേസിൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വാങ്ങിയശേഷം തിങ്കളാഴ്‌ച ഉച്ചയ്ക്കാണ് കോടതിയിൽ തിരികെ ഹാജരാക്കിയത്. ചോദ്യം ചെയ്യുന്നതിനിടെയാണ് നാലുമാസം മുമ്പ് ആണ്ടാമുക്കത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കാര്യം വിനീത് വെളിപ്പെടുത്തിയത്. കസ്റ്റഡിയിൽനിന്ന് പലതവണ ചാടിപ്പോയിട്ടുള്ള വിനീതിനെ കുടുതൽ സുരക്ഷ കണക്കിലെടുത്താണ് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. Read on deshabhimani.com

Related News