കോവിഡ്‌ 540 മുക്തർ 640



കൊല്ലം നിരോധനാജ്ഞയും കടുത്ത നിരീക്ഷണങ്ങളും നിലനിൽക്കുന്നതിനിടെ ഞായറാഴ്‌ച ജില്ലയിൽ 540 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. കൊല്ലം കോർപറേഷനിൽ മാത്രം 140 പേർക്കാണ്‌ രോഗബാധ. അതേസമയം 640 പേർ രോഗമുക്തരായി. ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ 537 പേരും സമ്പർക്കത്തിലൂടെയാണ്‌ കോവിഡ് ‌–-19 പോസിറ്റീവായത്‌. ഇതരസംസ്ഥാനത്തുനിന്ന് എത്തിയ ഒരാളുണ്ട്‌. കൊട്ടാരക്കര, ശൂരനാട്‌ സൗത്ത്‌ സ്വദേശികളായ രണ്ട്‌ ആരോഗ്യ പ്രവർത്തകര്‍ക്കും പോസിറ്റീവായി.  കുലശേഖരപുരം സ്വദേശി (51), തട്ടാമല സ്വദേശി (43)എന്നിവരാണ്‌ ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയത്‌.  കൊറ്റങ്കര: 37, തേവലക്കര: 32, തെക്കുംഭാഗം: 29,  മൈനാഗപ്പള്ളി: 23, നീണ്ടകര, പേരയം: 20 വീതം, വെളിയം: 15, ചവറ, തഴവ: 14 വീതം, ആദിച്ചനല്ലൂർ, ശക്തികുളങ്ങര, കരുനാഗപ്പള്ളി: 11 വീതം, അഞ്ചൽ: 10, പിറവന്തൂർ, ഏരൂർ: ഒമ്പതു വീതം, തൃക്കോവിൽവട്ടം, വെളിനല്ലൂർ, ഇളമാട്‌: ഏഴു വീതം, കരവാളൂർ, ചാത്തന്നൂർ, പവിത്രേശ്വരം, വെസ്‌റ്റ്‌ കല്ലട: ആറുവീതം, കൊട്ടാരക്കര, അലയമൺ: അഞ്ചു വീതം, ഇടമുളയ്‌ക്കൽ, പരവൂർ, പന്മന, പുനലൂർ, തൊടിയൂർ, എഴുകോൺ, ചടയമംഗമംഗലം, പത്തനാപുരം, പെരിനാട്‌: നാലു വീതം, മൈലം, കുണ്ടറ, മയ്യനാട്‌, ആലപ്പാട്‌: മൂന്നുവീതം, കരീപ്ര, നെടുമ്പന, കുന്നത്തൂർ, നെടുവത്തൂർ, കുലശേഖരപുരം, മേലില, കുളക്കട: രണ്ടു വീതം, ഈസ്റ്റ് കല്ലട, നിലമേൽ, ഉമ്മന്നൂർ, പോരുവഴി, ഓച്ചിറ, പൂയപ്പള്ളി, കടയ്‌ക്കൽ, വിളക്കുടി, ചിറക്കര, തലവൂർ, തൃക്കരുവ, തെന്മല: ഒന്നുവീതം എന്നിങ്ങനെയാണ്‌ രോഗബാധിതർ. Read on deshabhimani.com

Related News